നടി പ്രിയങ്കാചോപ്ര പങ്കുവെച്ച ഒരു 16 കാരിയുടെ വീഡിയോ വൈറലാകുന്നു. ആശാ ഭോസ്ലെ ആലപിച്ച ‘പിയാ തു അബ് തോ ആജ’ എന്ന ഐക്ക ണിക് ബോളിവുഡ് ട്രാക്കിനൊപ്പമുള്ള കൗമാരക്കാരിയുടെ പ്രകടനം ഇന്‍സ്റ്റാഗ്രാമില്‍ വൈറലായി.
ഛത്തീസ്ഗഡില്‍ നിന്നുള്ള നൃത്തം സ്വയം പഠിച്ച നര്‍ത്തകി ലാവണ്യ ദാസ് മണിക്പുരി എന്ന പതിനാറുകാരിയുടെ ബെല്ലിഡാന്‍സ് ലോകമെമ്പാടുമുള്ള സോഷ്യല്‍ മീഡിയ ഉപയോക്താക്കളെ മാത്രമല്ല, ആഗോള ഐക്കണ്‍ പ്രിയങ്ക ചോപ്രയെയും ഞെട്ടിച്ചു.
അവളുടെ ഏറ്റവും പുതിയ ബെല്ലി-നൃത്ത വീഡിയോ ദശലക്ഷക്കണക്കിന് കാഴ്ചകളു മായി ഇന്‍സ്റ്റാഗ്രാമില്‍ വൈറലായി. മണിക്പുരിയുടെ ആത്മവിശ്വാസമുള്ള ഭാവങ്ങളും ചലനങ്ങളും റെട്രോ നമ്പറിന്റെ സത്തയെ ഉള്‍ക്കൊള്ളുന്നതാണെന്നാണ് കമന്റുകള്‍.




