Movie News

ദക്ഷിണേന്ത്യന്‍ സിനിമകള്‍ സാമൂഹിക പ്രതിബദ്ധതയുള്ളവ; ബോളിവുഡില്‍ അങ്ങിനെയൊന്നില്ലെന്ന് പ്രിയാമണി

അടുത്തകാലത്ത് സാമൂഹിക പ്രതിബദ്ധതയുള്ള വിഷയങ്ങള്‍ സിനിമയിലൂടെ കൊണ്ടുവരുന്നതില്‍ ദക്ഷിണേന്ത്യന്‍ സിനിമകളെ അഭിനന്ദിച്ച് നടി പ്രിയാമണി. ബോളിവുഡിനെ അപേക്ഷിച്ച് കുടുതല്‍ സാമൂഹ്യപ്രതിബന്ധത ഉളവാക്കുന്നവയാണെന്ന് ദക്ഷിണേന്ത്യന്‍ സിനിമകളെന്ന് നടി പറഞ്ഞു.

തമിഴ്‌നാട്ടിലും കേരളത്തിലും വേരുകളുള്ള കര്‍ണാടകയിലെ ബെംഗളൂരു സ്വദേശിയായ പ്രിയാമണി ദക്ഷിണേന്ത്യന്‍ ചലച്ചിത്രവേദിയുടെ ഭാഗമായതില്‍ അഭിമാനം കൊണ്ടു. എല്ലായ്‌പ്പോഴും സാമൂഹ്യപ്രസക്തിയുള്ള വിഷയങ്ങളെ സ്പര്‍ശിച്ച് കടന്നുപോകുന്നവയാണ് ദക്ഷിണേന്ത്യന്‍ സിനിമകളെന്ന് പറഞ്ഞ പ്രിയാമണി അത് കഥപറച്ചില്‍ പ്രക്രിയയുടെ ഭാഗമായി ഇപ്പോഴും തുടരുന്നുണ്ടെന്നും പറഞ്ഞു.

കര്‍ഷക ആത്മഹത്യകള്‍, ഡോക്ടര്‍മാരുടെ പ്രാധാന്യം, ഓക്‌സിജന്‍ ദുരന്തം എന്നിവയുള്‍പ്പെടെ ജവാനില്‍ അഭിസംബോധന ചെയ്ത പ്രശ്‌നങ്ങള്‍ ഇന്ത്യയില്‍ സംഭവിച്ചതാണെന്ന് അവര്‍ തുറന്നടിച്ചു. ആളുകള്‍ പതിവായി അഭിമുഖീകരിക്കുന്ന ഈ വിഷയങ്ങളെ അഭിസംബോധന ചെയ്യാനുള്ള സന്നദ്ധതയാണ് ചിത്രം പ്രേക്ഷകരുമായി സംവാദിക്കുന്നതെന്നും നടി അഭിപ്രായപ്പെട്ടു. അവയെക്കുറിച്ച് സംസാരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നതായും നടി പറഞ്ഞു.

ഉത്തരേന്ത്യയിലെ മനുഷ്യരും അത്തരം പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നവര്‍ ആണെങ്കിലും അതിനെ കുറിച്ച വേണ്ടത്ര തുറന്നു സംസാരിക്കാനും അവരുടെ ആശങ്കകള്‍ കൂടുതല്‍ വ്യക്തമായി പ്രകടിപ്പിക്കാനും താല്‍പ്പര്യം കാണിക്കാറില്ല. എന്നാല്‍ ജവാന്‍ അവരെ പ്രോത്സാഹിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി താരം പറഞ്ഞു. ഇ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.