Movie News

കശ്മീരിന്റെ കഥപറയുന്ന ‘ആര്‍ട്ടിക്കിള്‍ 370’ ; തെന്നിന്ത്യന്‍ സുന്ദരി പ്രിയാമണിയുടെ ശക്തമായ തിരിച്ചുവരവ്

ജവാനായിരുന്നു അവസാനമായി തെന്നിന്ത്യന്‍ നടി പ്രിയാമണിയെ ആരാധധകര്‍ കണ്ടത്. നടി വീണ്ടും സ്‌ക്രീനിലേക്ക് തിരിച്ചുവരികയാണ്. ഫെബ്രുവരി 23 ന് റിലീസ് ചെയ്യുന്ന ‘ആര്‍ട്ടിക്കിള്‍ 370’ എന്ന ചിത്രത്തിലെ ശ്രദ്ധേയമായ വേഷത്തിലൂടെ നടി വീണ്ടും സ്‌ക്രീനിലേക്ക് തിരിച്ചെത്തുകയാണ്. ാ

രാജേശ്വരി സ്വാമിനാഥന്‍ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. സിനിമയില്‍ പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ചും ശക്തവും പ്രതിരോധശേഷിയുള്ളതുമായ കഥാപാത്രത്തെ കുറിച്ചും ഐഎഎന്‍എസിനോട് തുറന്നു പറഞ്ഞു. ”എന്റെ കഥാപാത്രത്തിന് നിരവധി പാളികളുണ്ട്, അധികാര സ്ഥാനങ്ങളില്‍ സ്ത്രീകളുടെ ശക്തിയും നിശ്ചയദാര്‍ഢ്യവും പ്രകടിപ്പിക്കാന്‍ ഇത് മികച്ച അവസരമാണ്.”

നമ്മുടെ രാജ്യത്തിന്റെ ചരിത്രം രൂപപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച ശ്രദ്ധേയരായ വ്യക്തികളുടെ പറയാത്ത കഥ പര്യവേക്ഷണം ചെയ്യുന്നതിനാല്‍ ഈ സിനിമ പലരുടെയും കണ്ണ് തുറപ്പിക്കുന്നതായി പ്രവര്‍ത്തിക്കുമെന്നും അവര്‍ അവകാശപ്പെട്ടു. ചിത്രത്തിന്റെ ടീസര്‍ ഈ മാസം ആദ്യം ഓണ്‍ലൈനില്‍ ഇറങ്ങിയത് ആരാധകരെ ആവേശത്തിലാക്കിയിട്ടുണ്ട്.

സൂണി ഹക്‌സര്‍ എന്ന ഇന്റലിജന്‍സ് ഓഫീസറുടെ വേഷത്തില്‍ യുവനടി യാമി ഗൗതമും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ചിത്രം ഫെബ്രുവരി 23 ന് റിലീസ് ചെയ്യും. ‘ആര്‍ട്ടിക്കിള്‍ 370’ ജമ്മു കശ്മീരില്‍ നിന്ന് പിന്‍വലിച്ച പ്രത്യേക സ്വയംഭരണ പദവിയെ സ്പര്‍ശിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പൊളിറ്റിക്കല്‍ ഡ്രാമ വിഭാഗത്തില്‍ കിരണ്‍ കര്‍മാര്‍ക്കര്‍, അരുണ്‍ ഗോവില്‍, റാസ് സുത്ഷി തുടങ്ങിയവരും അഭിനയിക്കുന്നു.