ദുല്‍ഖറും ഫഹദും അന്യഭാഷകളില്‍ നായകന്‍മാരായി വിലസുമ്പോള്‍ മലയാളം ഇതരസിനിമകളില്‍ നെഗറ്റീവ് റോളുകളുടെ ടോപ് ചോയ്‌സായി മാറി മറ്റൊരു പാന്‍ ഇന്ത്യന്‍ ഇമേജില്‍ തകര്‍ക്കുകയാണ് മലയാളത്തിന്റെ പ്രിയപ്പെട്ട നടന്‍ പൃഥ്വിരാജ്.
രണ്ടുദശകമായി മലയാളത്തില്‍ നായകനായി വിലസിയ പൃഥ്വിരാജ് ഇപ്പോള്‍ ഹിന്ദി, തമിഴ്, തെലുങ്ക്, ബോളിവുഡിലെ ടോപ്പ് സംവിധായകരുടെ പ്രിയപ്പെട്ട ചോയ്‌സായി മാറുകയാണ്. സലാറിന് പിന്നാലെ എസ്എസ് രാജമൗലിയുടെ സിനിമയിലും ബോളിവുഡില്‍ കരണ്‍ജോഹറും കാത്തിരിക്കുകയാണ്.
പ്രശാന്ത് നീലിന്റെ പ്രഭാസ് നായകനായ സലാര്‍ 1 സീസ്ഫയര്‍ തകര്‍പ്പന്‍ വേഷമാണ് പാന്‍ ഇന്ത്യന്‍ സ്‌പേസില്‍ പൃഥ്വിരാജിന് വലിയ ബ്രേക്ക് ത്രൂവായി മാറിയിരിക്കുകയാണ്. ഇ ബ്രാഹിം അലി ഖാന്റെ അരങ്ങേറ്റ ചിത്രം കൂടിയാകേണ്ടിയിരുന്ന സര്‍സമീന് പിന്നി ലു ള്ള കരണ്‍ ജോഹറിന്റെ കണ്ണും പൃഥ്വിരാജില്‍ എത്തിയിട്ടുണ്ട്.
കാജോളും പ്രധാന വേഷത്തില്‍ എത്തുന്ന സിനിമയില്‍ പൃഥ്വിരാജിന്റെ വേഷത്തെക്കുറിച്ച് വിവരമൊ ന്നും പുറത്തുവിട്ടിട്ടില്ല. എന്നാല്‍ ഇത് നെഗറ്റീവ് അല്ലെങ്കില്‍ ഗ്രേ ഷേഡിലുള്ള കഥാ പാ ത്രം ആണെന്ന് വിശ്വസിക്കുന്നു. പൃഥ്വിരാജിന്റെ യാത്ര എസ്എസ് രാജമൗലി യുടെ വരാനിരിക്കുന്ന മഹേഷ്ബാബു പ്രിയങ്കാചോപ്ര സിനിമയിലേക്കും എത്തിയിരിക്കുയാണ്.
പേരിടാത്ത സിനിമ ഒരു ജംഗിള്‍ അഡ്വേഞ്ചര്‍ ആയിരിക്കുമെന്നാണ് സൂചനകള്‍. ആര്‍ആര്‍ആറിന് ശേഷം രാജമൗലിയുടെ മറ്റൊരു വമ്പന്‍ പദ്ധതിയാണ് സിനിമ. പൃഥ്വിരാജിന്റെ കഥാപാത്രത്തെക്കുറിച്ച് ഇതുവരെയും ഒരു വിവരവും പുറത്തു വന്നിട്ടില്ല. സൂപ്പര്‍ഹിറ്റ് സംവിധായകനുമായുള്ള പൃഥ്വിരാജിന്റെ ആദ്യത്തെ ഒരുമിക്കലാണ്.
റാണദഗ്ഗുബാട്ടിക്ക് ബാഹുബലിയില്‍ കിട്ടിയതിന് സമാനമായ ഒരു സമ്മാനമായിരിക്കും പൃഥ്വിരാജിന് ഈ കഥാപാത്രമെന്നാണ് കരുതുന്നത്. സമീപകാല സിനിമകളിലേത് പോലെ പൃഥ്വിരാജിന്റെ ഏറ്റവും ശക്തമായ വില്ലന്‍ കഥാപാത്രങ്ങ ളില്‍ ഒന്നായിരിക്കും ഇതെന്നാണ് കരുതുന്നത്. 2014 ല്‍ സിദ്ധാര്‍ത്ഥന്‍ നായകനായ കാവ്യതലവന്‍ എന്ന തമിഴ്‌സിനിമയിലൂടെ വില്ലന്‍ വേഷങ്ങള്‍ ചെയ്തു തുടങ്ങിയ പൃഥ്വിരാജ് 2017 ല്‍ നാം ഷബാനയിലൂടെയാണ് ഹിന്ദിയിലും വില്ലനായി എത്തിയത്.