നടനായി രംഗത്ത് വരികയും സംവിധായക വേഷത്തിലും മിന്നിത്തിളങ്ങുന്ന പൃഥ്വിരാജ് പാന്‍ ഇന്ത്യന്‍ ആക്ടറായി തിളങ്ങുകയാണ്. താരത്തിന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘ആടുജീവിത’ ത്തിലെ പ്രകടനം സംസാരവിഷയമായി മാറിയിരിക്കുകയാണ്. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവന്ന ശേഷം നിരവധ പേരാണ് താരത്തെ പ്രശംസിക്കാനായി രംഗത്ത് വന്നിരിക്കുന്നത്.
സംവിധായകന്‍ കൂടിയായ നടന്‍ അടുത്തിടെ ഒരു തമിഴ് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ കോളിവുഡിലെ താരങ്ങളെ താന്‍ സംവിധാനം ചെയ്യുകയാണെങ്കില്‍, അവര്‍ക്കായി ഏതൊക്കെ വിഭാഗങ്ങള്‍ തിരഞ്ഞെടുക്കുമെന്ന് വെളിപ്പെടുത്തി. രജനികാന്തിനെ സംവിധാനം ചെയ്യുകയാണെങ്കില്‍ അദ്ദേഹത്തിന് ഒരു കോമഡി തിരക്കഥ നല്‍കുമെന്ന് പൃഥ്വിരാജ് പറഞ്ഞു. 1981-ല്‍ പുറത്തിറങ്ങിയ ‘തില്ലു മുള്ളു’ എന്ന തമിഴ് ചിത്രത്തിലെ രജനികാന്തിന്റെ കഥാപാത്രം തനിക്ക് ഇഷ്ടപ്പെട്ടെന്നും താനും മോഹന്‍ലാലും അഭിനയിച്ച മലയാളം സംവിധാനം ചെയ്ത ‘ബ്രോ ഡാഡി’ തമിഴില്‍ രജനികാന്തിനൊപ്പം പുനഃസൃഷ്ടിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു.
കമല്‍ഹാസനെ സംവിധാനം ചെയ്യുന്നതിനെക്കുറിച്ച് സംസാരിച്ച പൃഥ്വിരാജ്, ലോകം കണ്ട എക്കാലത്തെയും മികച്ച നാടക നടന്മാരില്‍ ഒരാളാണ് കമലെന്നും അദ്ദേഹത്തിന് നാടകീയത മുറ്റി നില്‍ക്കുന്ന സിനിമയാകും താന്‍ നല്‍കുകയെന്നും അദ്ദേഹം പറഞ്ഞു. തമിഴ്‌സൂപ്പര്‍താരം വിജയ് യ്ക്ക് നല്‍കുക ഡാര്‍ക്ക് ആക്ഷന്‍ സിനിമയായിരിക്കും നല്‍കുക. പക്ഷേ തമിഴിലെ മറ്റൊരു സൂപ്പര്‍താരമായ സൂര്യയെ ഒരു പ്രണയകഥയില്‍ അഭിനയിക്കുമെന്നും പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും മികച്ച നടന്മാരില്‍ ഒരാളായി ‘കങ്കുവ’ നടനെ അഭിനന്ദിച്ചു.
പ്രഭാസിനൊപ്പം സലാര്‍ എന്ന വന്‍ സിനിമയുടെ വിജയത്തിന് പിന്നാലെ പൃഥ്വി നായകനാകുന്ന സിനിമയാണ് ആടുജീവിതം. പൃഥ്വിരാജും അമല പോളും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് ‘ആടുജീവിതം’. ബ്ലെസി സംവിധാനം ചെയ്ത അതിജീവന നാടകം എ ആര്‍ റഹ്മാനാണ് സംഗീതം നല്‍കിയിരിക്കുന്നത്. ചിത്രം മാര്‍ച്ച് 28ന് തിയേറ്ററുകളില്‍ റിലീസ് ചെയ്യും.