Good News

രത്തൻ ടാറ്റയുടെ വാച്ചിന്റെ വില നിങ്ങളെ ഞെട്ടിക്കും, അതിന്റെ വില രൂപ…

കൊളാബയിലെ 200 കോടി രൂപയുടെ ആഡംബര മന്ദിരം, ഒരു സ്വകാര്യ ജെറ്റ്, ഫെരാരി കാലിഫോർണിയ ടി, ജാഗ്വാർ എഫ്-ടൈപ്പ് തുടങ്ങിയ ആഡംബര വാഹനങ്ങളുടെ ശേഖരം എന്നിവ ഉൾപ്പെടുന്ന സമ്പന്നമായ ജീവിതസാഹചര്യങ്ങള്‍ ഉണ്ടായിരുന്നിട്ടും അന്തരിച്ച രത്തൻ ടാറ്റ തന്റെ ലളിതജീവിതത്തെ കൈവിട്ടിട്ടില്ല. ഏത് ആഡംബരങ്ങൾക്കും സാമ്പത്തികശേഷി ഉണ്ടായിരുന്നിട്ടും, ശതകോടീശ്വരൻ എന്ന ലേബലിൽ നിന്ന് അകന്നുനിൽക്കാൻ ടാറ്റ ഇഷ്ടപ്പെടുകയും ആഡംബര പ്രകടനങ്ങൾ ഒഴിവാക്കുകയും ചെയ്തിരുന്നു.

അടുത്തിടെ ഒരു ചിത്രത്തിൽ അദ്ദേഹം ലളിതമായ, ഒരു വിക്ടോറിനോക്‌സ് സ്വിസ് ആർമി റീക്കൺ വാച്ച് ധരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു..
സാധാരണ ശതകോടീശ്വരൻമാരായ വ്യവസായികൾ കോടികള്‍ വിലയുള്ള രത്‌നങ്ങൾ പതിച്ച, വിദേശ നിർമ്മിത വാച്ചുകൾ ധരിക്കുന്നത് സാധാരണമാണെങ്കിലും, രത്തൻ ടാറ്റ ഇവിടെ സ്വയം വ്യത്യസ്തനായി.

ഈ സ്വിസ് റോണ്ട 515 ക്വാർട്സ് വാച്ചില്‍ മണിക്കൂർ മാർക്കറുകളും 3, 6, 9 എന്നിവയിൽ കട്ടിയുള്ള അക്കങ്ങളും ഉണ്ട്, കുറഞ്ഞ വെളിച്ചത്തിലു സമയം കാണാവുന്ന വിധത്തിലാണ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. ഇതിന്റെ വില അറിയുമ്പോഴാണ് നമ്മള്‍ അത്ഭുതപ്പെടുന്നത്. ഏകദേശം 10,328 രൂപ മാത്രം. ശതകോടീശ്വരനാണെങ്കിലും വിക്ടോറിനോക്‌സിൽ നിന്നുള്ള ഏറ്റവും താങ്ങാനാവുന്ന വാച്ചുകളിൽ ഒന്നാണ് അദ്ദേഹം ധരിച്ചിരുന്നത്.