ആരാധകര്‍ക്ക് നിരാശ സമ്മാനിച്ച് മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ഡയറക്ടര്‍മാരില്‍ ഒരാളായ അല്‍ഫോണ്‍സ് പുത്രന്‍ സിനിമാജീവിതത്തിന് കര്‍ട്ടനിടുകയാണോ? അദ്ദേഹത്തിന്റെ ഏറ്റവും പുതിയ സാമൂഹ്യമാധ്യമ പോസ്റ്റിനെ ഉദ്ധരിച്ചണ് മാധ്യമങ്ങള്‍ ഈ ഊഹാപോഹം നടത്തിയിരിക്കുന്നത്. തനിക്ക് ഓട്ടിസം സ്‌പെക്ട്രം ഡിസോഡര്‍ ബാധിച്ചിരിക്കുകയാണെന്നും ആര്‍ക്കും ബാധ്യതയാകാന്‍ ഇല്ലെന്നുമാണ് സംവിധായകന്റെ പോസ്റ്റില്‍ പറയുന്നത്.
‘ഞാന്‍ എന്റെ സിനിമ, തിയറ്റര്‍ കരിയര്‍ അവസാനിപ്പിക്കുന്നു. എനിക്ക് ഓട്ടിസം സ്‌പെക്ട്രം ഡിസോര്‍ഡര്‍ എന്ന രോഗമാണെന്ന് കഴിഞ്ഞ ദിവസം സ്വയം കണ്ടെത്തി. ആര്‍ക്കും ബാധ്യതയാകാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. ഹ്രസ്വചിത്രങ്ങളും വീഡിയോയും പാട്ടുകളും ചെയ്യുന്നത് തുടരും. ചിലപ്പോള്‍ അത് ഒ.ടി.ടി വരെ ചെയ്യും.
സിനിമ ഉപേക്ഷിക്കുന്നത് ചിന്തിക്കാനാകില്ല, പക്ഷേ എനിക്ക് വേറെ മാര്‍ഗമില്ല. എനിക്ക് പാലിക്കാന്‍ കഴിയാത്ത ഒരു വാഗ്ദാനം നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ആരോഗ്യം മോശമാകുമ്പോള്‍ ഇന്റര്‍വല്‍ പഞ്ചില്‍ വരുന്നതു പോലുള്ള ട്വിസ്റ്റുകള്‍ ജീവിതത്തില്‍ സംഭവിക്കും” എന്നാണ് അല്‍ഫോണ്‍സ് പുത്രന്‍ കുറിച്ചിരിക്കുന്നത്.
അതേസമയം പോസ്റ്റ് വ്യാപകമായി ഷെയര്‍ ചെയ്യുന്നതിന് മുമ്പ് എടുത്തുമാറ്റിയിട്ടുള്ളതായും മാധ്യമങ്ങള്‍ പറയുന്നു. എന്നിരുന്നാലും ഇതിന്റെ സ്‌ക്രീന്‍ഷോട്ട് സാമൂഹ്യ മാധ്യമങ്ങളില്‍ പരക്കുകയാണ്. സിനിമാ സംവിധായകന്‍, നിര്‍മ്മാതാവ്, എഡിറ്റര്‍, എഴുത്തുകാരന്‍ എന്നിങ്ങനെ സിനിമയുടെ വിവിധ മേഖലയില്‍ മികവുള്ള പ്രതിഭയായ അല്‍ഫോണ്‍സിന്റെ വെളിപ്പെടുത്തല്‍ ആരാധകരെ ഞെട്ടിച്ചിട്ടുണ്ട്.
2013 ല്‍ നിവിന്‍പോളിയേയും നസ്രിയയെയും ബോബി സിന്‍ഹയേയും പ്രധാന കഥാപാത്രങ്ങളാക്കി തമിഴിലും മലയാളത്തിലുമായി ഒരുക്കിയ നേരവുമായി സിനിമയിലേക്ക് പ്രവേശിച്ച അല്‍ഫോണ്‍സ് പിന്നാലെ പ്രേമം ഒരുക്കി തെന്നിന്ത്യയില്‍ മുഴുവന്‍ താരമായി. സായ് പല്ലവി, മഡോണ, അനുപമ പരമേശ്വരന്‍ എന്നിവരെയെല്ലാം താരമാക്കിയ സിനിമയായിരുന്നു 2015 ല്‍ പുറത്തുവന്ന പ്രേമം.
അതിന് ശേഷം ദീര്‍ഘമായ ഇടവേളയെടുത്ത അല്‍ഫോണ്‍സ് ഏഴു വര്‍ഷത്തിന് ശേഷം നയന്‍താരയേയും പൃഥ്വിരാജ് സുകുമാരനെയും നായികാനായകന്മാരാക്കി ‘ഗോള്‍ഡ്’ എന്ന സിനിമയുമായി എത്തിയിരുന്നു. എന്നാല്‍ ഈ സിനിമയ്ക്ക് കാര്യമായ വിജയം നേടാന്‍ കഴിഞ്ഞിരുന്നില്ല. 2017 ല്‍ തമിഴ് സിനിമയിലേക്കും ഇറങ്ങുന്നതായി അല്‍ഫോണ്‍സ് പുത്രന്‍ പ്രഖ്യാപനം നടത്തിയിരുന്നു. പുതിയ പോസ്റ്റിന്റെ അടിസ്ഥാനം എന്താണെന്ന് ആരാധകര്‍ക്ക് ഒരു പിടിയും കിട്ടുന്നില്ല.
https://x.com/VenkatRamanan_/status/1718875139113410715?s=20