Movie News

ശങ്കർ രാമകൃഷ്ണന്റെ ‘റാണി’യുടെ ട്രെയിലർ പുറത്തുവിട്ട് പ്രഥ്വിരാജ് സുകുമാരൻ

ശങ്കർ രാമകൃഷ്ണൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന റാണി എന്ന ചിത്രത്തിന്റെ ട്രയിലർ പ്രശസ്ത നടൻ പ്രഥ്വിരാജ് സുകുമാരന്റെ ഒഫീഷ്യൽ പേജിലൂടെ പ്രകാശനം ചെയ്തു. എം.എൽ.എ ധർമ്മരാജൻ മരണപ്പെട്ട വിവരത്തിലൂടെയാണ് ട്രയിലറിന്റെ തുടക്കം. പിന്നീട് അതിന്റെ ഉദ്വേഗം നിറഞ്ഞു നിൽക്കുന്ന അന്വേഷണത്തിന്റെ പുരോഗതി പ്രേക്ഷകനെ മുൾമുനയിൽ നിർത്തും. തികഞ്ഞ ഇൻവസ്റ്റിഗേറ്റീവ് ത്രില്ലർ എന്നു തന്നെ ഈ ചിത്രത്തെക്കുറിച്ചു പറയാം. മികച്ച പ്രതികരണത്തോടെയാണ് പ്രേക്ഷകർ ട്രയിലറിനെ ഏറ്റെടുത്തിരിക്കുന്നത്.

അന്യഭാഷാചിത്രങ്ങളും വലിയ താരപ്പൊലിമ നിറഞ്ഞ ചിത്രങ്ങളും നമ്മുടെ പ്രദർശനശാലകളിൽ നിറഞ്ഞു നിൽക്കുമ്പോൾ കഥയുടെ പിൻബലത്തിലൂടെ എത്തുന്ന റാണി എന്ന ചിത്രത്തിന് ഏറെ പ്രസക്തിയുണ്ട്. കാമ്പുള്ള ഒരു കഥയുടേയും തിരക്കഥയുടേയും ബലത്തില്‍ പ്രതികാരത്തിന്റെ കഥ പറയുകയാണ് ഈ സ്ത്രീപക്ഷ ചിത്രം. ബുദ്ധിയും, കൗശലവും, തന്ത്രവും മെനഞ്ഞ് സ്ത്രീശക്തി പ്രതികാരത്തിന് പുതിയ പുതിയ പരിവേഷം നൽകുന്നത് ഈ ചിത്രത്തിബുദ്ധിയും, കൗശലവും, തന്ത്രവും മെനഞ്ഞ് സ്ത്രീശക്തി പ്രതികാരത്തിന് പുതിയ പുതിയ പരിവേഷം നൽകുന്നത് ഈ ചിത്രത്തിന്റെ ഹൈലൈറ്റായിരിക്കും.

സിനിമ എന്നും ആസ്വാദന കലയാണ്. സിനിമയുടെ ആസ്വാദനത്തിൽ പ്രദർശന ശാലകൾക്കുള്ള പങ്ക് ചെറുതല്ല. ഈ ചിത്രം പ്രദർശനശാലകളിൽക്കൂടി പ്രേക്ഷകരെ ആകർഷിക്കുവാനുള്ളതാണ്. ഇതു ‘മനസ്സിലാക്കിക്കൊണ്ടുള്ള ഗിമിക്സുകൾ ഇല്ലാത്ത സത്യസന്ധമായ മാക്കറ്റിംഗ് വിഭാഗത്തിലൂടെ പ്രേക്ഷകരിലേക്ക് ഈ ചിത്രത്തെ എത്തിക്കുവാനുള്ള ശ്രമത്തിലാണ് ഈ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ.

ഉർവ്വശി, ഭാവന, ഹണി റോസ്, അനുമോൾ, മാലാ പാർവ്വതി എന്നീ പ്രമുഖ വനിയാ താരങ്ങളേടൊപ്പം ദേശീയ പുരസ്ക്കാര ജേതാവ് ഇന്ദ്രൻസ്, ഗുരു സോമസുന്ദരം ,മണിയൻ പിള്ള രാജു, അശ്വിൻ ഗോപിനാഥ്, കൃഷ്ണൻ ബാലകൃഷ്ണൻ, അബി.സാബു, ആമി പ്രഭാകരൻ എന്നിവരും അണിനിരക്കുന്നു.


സംഗീതം – മേന മേലത്ത്. ഛായാഗ്രഹണം – വിനായക് ഗോപാലൻ. എഡിറ്റിംഗ് – അപ്പു ഭട്ടതിരി . കലാസംവിധാനം -അരുൺ വെഞ്ഞാറമൂട് .
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – ഷിബു ഗംഗാധരൻ. നിർമ്മാണ നിർവ്വഹണം.ഹരി വെഞ്ഞാറമൂട് .മാജിക്ക് വെയിൽ പ്രൊഡക്ഷൻസിന്റെ ബാനറിൽ ശങ്കർ രാമകൃഷ്ണൻ, വിനോദ് മേനോൻ ,ജിമ്മി ജേക്കബ് എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു.

  • വാഴൂർ ജോസ്.