Oddly News

ഈ പേപ്പര്‍ക്ലിപ്പിന്റെ വില 33540 രൂപ ; വില കേട്ട് കണ്ണ് തള്ളി സോഷ്യല്‍മീഡിയ

വെറുമൊരു പേപ്പര്‍ക്ലിപ്പിന്റെ വില കേട്ട് ഞെട്ടിയിരിയ്ക്കുകയാണ് സോഷ്യല്‍മീഡിയ. ഇറ്റാലിയന്‍ ആഡംബര ഫാഷന്‍ ബ്രാന്‍ഡായ പ്രാഡയുടെ പേപ്പര്‍ ക്ലിപ്പാണ് വിലയുടെ പേരില്‍ നെറ്റിസണ്‍സിന്റെ കണ്ണ് തള്ളിച്ചിരിയ്ക്കുന്നത്. വെള്ളിയില്‍ തീര്‍ത്ത ഈ പേപ്പര്‍ ക്ലിപ്പിന് 370 യൂറോ (33540 രൂപ) യാണ് വില നിശ്ചയിച്ചിരിക്കുന്നത്. 6.25 സെന്റീമീറ്റര്‍ നീളവും 2.25 സെന്റീമീറ്റര്‍ വീതിയും മാത്രമാണ് ഈ പേപ്പര്‍ക്ലിപ്പിനുള്ളത്.

പ്രാഡയുടെ ബ്രാന്‍ഡ് ലോഗോ ഈ പേപ്പര്‍ ക്ലിപ്പില്‍ പതിപ്പിച്ചിട്ടുണ്ട്. രസകരമായ നിരവധി കമന്റുകളാണ് ഇതിന്റെ വില അറിഞ്ഞ ശേഷം വരുന്നത്. നിങ്ങള്‍ക്ക് എപ്പോഴെങ്കിലും ഒരു വിഡ്ഢിത്തം ചെയ്തതായി തോന്നിയാല്‍, പ്രാഡയുടെ പേപ്പര്‍ ക്ലിപ്പിനായി ആരെങ്കിലും 400 ഡോളര്‍ ചെലവഴിക്കുന്നത് ഓര്‍ത്താല്‍ മതിയെന്നായിരുന്നു ഒരാളുടെ കമന്റ്. വെള്ളിയില്‍ നിര്‍മിച്ചതാണെങ്കിലും പ്രാഡയുടെ ബ്രാന്‍ഡില്‍ ഇറക്കിയതാണെങ്കിലും ഒരു പേപ്പര്‍ക്ലിപ്പിന് താനൊരിക്കലും ഇത്രയധികം പണം മുടക്കില്ലെന്നാണ് ഒരാള്‍ പറഞ്ഞത്.