Movie News

പ്രഭാസിന്റെ കല്‍ക്കിയില്‍ ദീപികാ പദുക്കോണിന്റെ കഥാപാത്രം പദ്മ

പ്രഭാസിന്റെ ആരാധകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന പ്രഭാസിന്റെ ബിഗ് ബഡ്ജറ്റ് ചിത്രം ‘കല്‍ക്കി 2898’ സിനിമയില്‍ ദീപികാ പദുക്കോണിന്റെ കഥാപാത്രത്തിന്റെ വിവരം പുറത്തുവന്നു. പദ്മ എന്ന കഥാപാത്രത്തെയാണ് സിനിമയില്‍ ദീപിക അവതരിപ്പിക്കുന്നത്. പ്രഭാസിന്റെ കഥാപാത്രമായ കല്‍ക്കിയുടെ ഭാര്യ പദ്മയുടെ വേഷമാണ് സിനിമയില്‍ ദീപിക അവതരിപ്പിക്കുക.

സിംഹളരാജ്യശത്ത ബൃഹദ്രഥ രാജാവിന്റെ ഭാര്യ കൗമുദിയുടെ മകളാണ് ലക്ഷ്മിയുടെ അവതാരമായ പദ്മ. ഹിന്ദു മിത്തോളജിയുമായി ബന്ധപ്പെട്ടാണ് സിനിമ വികസിക്കുന്നത്. മഹാവിഷ്ണുവിന്റെ പത്താമത്തെ അവതാരമായിട്ടാണ് കല്‍ക്കിയെ പരിഗണിക്കുന്നത്. കല്‍ക്കിയുടെ ഭാര്യയാണ് ലക്ഷ്മിദേവിയുടെ സ്വഭാവ സവിശേഷതകളുള്ള പദ്മ. പദ്മയുടെ വേഷത്തില്‍ ഏറ്റവും അനുയോജ്യ ദീപികയാണെന്ന കണ്ടെത്തലിലാണ് അണിയറക്കാര്‍. അതേസമയം സിനിമയില്‍ ദീപികയെ കൂടാതെ ദിഷാ പഠാനിയും മറ്റൊരു വേഷത്തില്‍ എത്തുന്നുണ്ട..

പ്രഭാസിന് പുറമേ അമിതാഭ് ബച്ചന്‍, കമല്‍ഹാസന്‍ എന്നിവരും പ്രധാനവേഷം ചെയ്യുന്നുണ്ട്. സിനിമയുടെ അവസാനഘട്ട ജോലികളാണ് ഇപ്പോള്‍ നടന്നുവരുന്നത്. സിനിമയിലെ ഒരു പാട്ടുസീന്‍ ഇറ്റാലിയന്‍ ദ്വീപായ സര്‍ദീനിയയിലാണ് ചിത്രീകരിച്ചിരിക്കുന്നത്.