ഭക്ഷണം ഉണ്ടാക്കാനായി പ്രഷര്‍ കുക്കറിന്റെ സഹായം തേടാറുണ്ട്. അടുക്കള ജോലികളില്‍ സമയനഷ്ടം കുറയ്ക്കുന്നതില്‍ കുക്കറിന്റെ പങ്ക് ചെറുതല്ല. മണവും ഗുണവും നഷ്ടമാകാതെ വളരെ കുറഞ്ഞ സമയത്തില്‍ ഇറച്ചി അടക്കമുള്ളവ പാകമാക്കുന്നുവെന്നതും കുക്കറിന്റെ പ്രത്യേകതയാണ്.
കുറച്ച് കാര്യങ്ങള്‍ കൂടി നിങ്ങള്‍ അറിഞ്ഞിരിക്കണം. നമ്മള്‍ സ്ഥിരമായി പ്രഷര്‍ കുക്ക് ചെയ്‌തെടുക്കുന്ന ചില ഭക്ഷണങ്ങള്‍ ഒരിക്കലും അങ്ങനെ ചെയ്യരുത്. അത്തരം ഭക്ഷണം ഉപയോഗിക്കുന്നത് അനാരോഗ്യകരമാണെന്നും ദഹനത്തിനെയും ബാധിക്കും.
ചോറ് വേവിക്കാനായി അധികം ആളുകളും പ്രഷര്‍കുക്കറിനെ ആശ്രയിക്കാറുണ്ട്. എന്നാല്‍ അരി ഒരുക്കലും അങ്ങനെ ചെയ്യാനായി പാടില്ല. അരിയില്‍ അടങ്ങിയിരിക്കുന്ന അന്നജംഅക്രിലമൈഡ് എന്ന രാസവസ്തു പുറത്തുവിടും. ഇത് ആരോഗ്യത്തിന് ദോഷകരമാണ്.
പച്ചക്കറികളില്‍ ധാതുക്കളും പോഷകങ്ങളും അടങ്ങിയിരിക്കുന്നു. പ്രഷര്‍ കുക്കറില്‍ പാകം ചെയ്യുന്നത് പച്ചക്കറിയുടെ പോഷകം നഷ്ടമാക്കും. പച്ചക്കറികളും ഇലക്കറികളും പാനിലോ കടായിലോ പാകം ചെയ്യണം.
പാസ്ത കുക്കറില്‍ പാകം ചെയ്യരുത്. ഒരു പാത്രത്തില്‍ വേവിച്ചതിന് ശേഷം അധികം വെള്ളം കളയുന്നതാണ് ആരോഗ്യത്തിന് നല്ലത്.
വളരെ എളുപ്പത്തിൽ മത്സ്യം വെന്ത് കിട്ടാനായി പ്രഷര്‍കുക്കറില്‍ വേവിക്കരുത്. മീന്‍ വെന്ത് ഉടഞ്ഞുപോകും.
സ്റ്റാര്‍ച്ച് അടങ്ങിയ പച്ചക്കറിയായതിനാല്‍ ഉരുളക്കിഴങ്ങ് കുക്കറില്‍ വേവിക്കാനായി പാടില്ല. ഇത് ആരോഗ്യകരമല്ല. നല്ല വെള്ളമൊഴിച്ച് വേവിച്ചതിന് ശേഷം കഴുകി കളയാവുന്നതാണ്.