Movie News

പൂജാ ഹെഗ്‌ഡേയുടെ അയല്‍ക്കാരന്‍ ആരാണെന്നറിയാമോ? ഇന്ത്യയിലെ ഏറ്റവും വിലയേറിയ സംവിധായകന്‍

ഷാഹിദ് കപൂറിനൊപ്പം വരാനിരിക്കുന്ന സിനിമ ദേവ, അഹാന്‍ ഷെട്ടിക്കും സജിദ് നദിയാദ്വാലയ്‌ക്കൊപ്പം ‘സാങ്കി’ ദക്ഷിണേന്ത്യയില്‍ മൂന്ന് വമ്പന്‍ചിത്രങ്ങളും. ദക്ഷിണേന്ത്യന്‍ സിനിമയിലെ സൗന്ദര്യറാണി പൂജാ ഹെഗ്‌ഡേയ്ക്ക് ഇനിയെന്ത് വേണമെന്ന് ആര്‍ക്കാണ് തോന്നിപ്പോകാത്തത്. പോരാത്തതിന് ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ സംവിധായകന്‍ ഇപ്പോള്‍ അവരുടെ അയല്‍ക്കാരനുമായി.

അടുത്തിടെയാണ് നടി 45 കോടിയുടെ ആഡംബര വീട്് വാങ്ങി ബ്രേക്കിംഗ് ന്യൂസ് സൃഷ്ടിച്ചത്. മുംബൈയിലെ ബാന്ദ്ര യില്‍ 4000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള കടലിന് അഭിമുഖമായി നില്‍ക്കുന്ന വീടാണ് പൂജാ ഹെഗ്‌ഡേയുടേത്.

ഈ വീട് വാങ്ങിയതോടെ താരം അയല്‍ക്കാരിയായി മാറിയിരിക്കുന്നത്് ഷാരൂഖിനെ നായകനാക്കി ജവാനും വിജയ് യെ നായകനാക്കി ബിഗിലും മെര്‍സലും തെരിയുമൊക്കെ പോലെയുള്ള വമ്പന്‍ സിനിമ ഒരുക്കിയ സാക്ഷാല്‍ ആറ്റ്‌ലിയാണ്.

ബോളിവുഡില്‍ ചരിത്രം സൃഷ്ടിച്ച ജവാന്‍ സിനിമയ്ക്ക് തൊട്ടുമുമ്പാണ് മുംബൈയിലേക്ക് ആറ്റ്‌ലീ മാറിയത്. ഭാര്യ പ്രിയയും ആറ്റ്‌ലീയ്ക്കും കഴിഞ്ഞവര്‍ഷം മകന്‍ മീര്‍ ജനിച്ചതും ഇവിടെ വെച്ചാണ്. സൂപ്പര്‍ഹിറ്റ് സംവിധായകന്‍ ഇപ്പോള്‍ സിനിമാ നിര്‍മ്മാണത്തിനും ഒരുങ്ങുകയാണ്. വരുണ്‍ധവാന്‍ നായകനായി വിജയ്് യുടെ തമിഴ് ഹിറ്റ് തെരിയുടെ ഹിന്ദി പതിപ്പ് നിര്‍മ്മിക്കുന്നത് ആറ്റ്‌ലീയാണ്. ബേബിജോണ്‍ എന്ന പേരിലാണ് തെരിയുടെ ഹിന്ദിപതിപ്പ് വരുന്നത്.

‘പൂജ ഹെഗ്ഡെ തന്റെ പുതിയ വാസസ്ഥലത്തേക്ക് മാറി, സംവിധായകന്‍ ആറ്റ്ലി കുടുംബത്തോടൊപ്പം താമസിക്കുന്ന അതേ കെട്ടിടമാണിത്. നടന്റെ വീട് ആഡംബരത്തോടെ അലങ്കരിച്ചിരിക്കുന്നു. മാത്രമല്ല, പൂജയുടെ കൈയില്‍ ഇതിനകം ആറ് ബിഗ് ടിക്കറ്റ് ചിത്രങ്ങളുണ്ട്. കുറച്ച് കൂടി അവള്‍ സംസാരിക്കുന്നു.’