മിക്കവര്‍ക്കും ഇഷ്ടമുള്ള ഒന്നാണ് മാതളം. മാതളം ജ്യൂസായും അല്ലാതെയും കഴിയ്ക്കാം. മാതളം കൊണ്ടുള്ള ജ്യൂസ് കുടിച്ചാല്‍ ഒന്നും രണ്ടുമല്ല പത്ത് ഗുണങ്ങളാണ് ശരീരത്തിനു ലഭിക്കുകയെന്നാണ് പറയുന്നത്. മാതള ജ്യൂസ് കുടിച്ചാലുള്ള ഗുണങ്ങളറിഞ്ഞാല്‍ ഇനി എന്നും ഇതുതന്നെയാവും നിങ്ങള്‍ കുടിക്കുക. മാതള ജ്യൂസിന്റെ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം….
ആരോഗ്യമുള്ള ചര്‍മം – ആന്റിഓക്‌സിഡന്‍സും വൈറ്റമിനുകളും ധാരാളമായി ഉള്ളതുകൊണ്ടുതന്നെ ചര്‍മത്തെ നന്നായി സൂക്ഷിക്കുകയും മൊത്തത്തിലുള്ള ആരോഗ്യത്തെ മെച്ചപ്പെടുത്തുകയും ചെയ്യും. പ്രായമാകുന്നതിന്റെ ലക്ഷണം കുറയ്ക്കാനും ചര്‍മത്തിന്റെ നിറം വര്‍ദ്ധിപ്പിക്കാനും യുവത്വം നിലനിര്‍ത്താനും മാതള ജ്യൂസ് ബെസ്റ്റ് ആണ്.
തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തും – ദിവസേന മാതള ജ്യൂസ് കുടിക്കുന്നതിലൂടെ ഓര്‍മ്മശക്തി വര്‍ദ്ധിക്കുകയും കാര്യങ്ങള്‍ പെട്ടെന്ന് തിരിച്ചറിയാന്‍ സഹായിക്കുകയും ചെയ്യും. വാര്‍ദ്ധക്യത്തോടനുബന്ധിച്ച് ബാധിക്കുന്ന അലേസേഹൈമേഴ്‌സ് എന്നീ ഓര്‍മപ്രശ്‌നങ്ങളില്‍ നിന്നും സംരക്ഷിക്കാന്‍ സഹായിക്കും.
ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പന്നം – സമ്മര്‍ദ്ദം കുറയ്ക്കാനും, ഹൃദ്രോഗം, കാന്‍സര്‍ എന്നിവയില്‍ നിന്നും സംരക്ഷിക്കാന്‍ കഴിയുന്ന പഴവര്‍ഗ്ഗമാണ് മാതളം. ആന്റിഓക്‌സിഡന്റുകള്‍ ഉയര്‍ന്ന തോതില്‍ അടങ്ങിയിരിക്കുന്നതിനാല്‍ ഓക്‌സിഡേറ്റിവ് സ്‌ട്രെസ്സും കുറയ്ക്കുന്നു.ഹൃദയത്തിന്റെ ആരോഗ്യത്തിന് മികച്ചത് – ബ്ലഡ് പ്രഷര്‍ കുറയ്ക്കാനും, കൊളസ്‌ട്രോള്‍ ലെവല്‍ മെച്ചപ്പെടുത്താനും, ശരീരത്തിലെ രക്തയോട്ടം കൂട്ടാനും മാതളജ്യൂസ് സഹായിക്കും. ഇത് ആരോഗ്യമുള്ള ഹൃദയത്തിനും ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതിനും കാരണമാണ്.
രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കുന്നു – മാതളനാരങ്ങയുടെ ജ്യൂസ് ദിവസവും കുടിക്കുന്നതിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സാധിക്കും. പ്രമേഹമുള്ളവര്‍ക്കും, പ്രമേഹ രോഗ സാധ്യതയുള്ളവര്‍ക്കും ഇത് ഗുണം ചെയ്യും
ആന്റി ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങള്‍ – സന്ധിവാതം, പ്രമേഹം കാന്‍സര്‍ തുടങ്ങിയ രോഗങ്ങളുടെ ഭാഗമായി ഉണ്ടാകാവുന്ന ശരീരത്തിന്റെ വീക്കം കുറയ്ക്കാന്‍ സഹായിക്കുന്ന ആന്റി ഇന്‍ഫ്‌ലമേറ്ററി സംയുക്തങ്ങള്‍ മാതളജ്യൂസില്‍ ധാരാളമായി ഉണ്ട്.
രോഗപ്രതിരോധ ശേഷി കൂട്ടും – വൈറ്റമിന്‍ സി ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ രോഗപ്രതിരോധ ശക്തി കൂട്ടാന്‍ മാതളനാരങ്ങയുടെ ജ്യൂസിനു കഴിയും. അണുബാധകളെയും രോഗങ്ങളെയും ചെറുക്കാനുള്ള ശരീരത്തിന്റെ കഴിവ് മെച്ചപ്പെടുത്താനും സാധിക്കും.
ദഹനം സുഖമമാക്കും – വയറിളക്കം, മറ്റു ദഹന പ്രശ്‌നങ്ങള്‍ എന്നിവയ്ക്കുള്ള പ്രകൃതിദത്ത പരിഹാരമാണ് മാതളത്തിന്റെ ജ്യൂസ്. ആരോഗ്യകരമായ രീതിയില്‍ ദഹനം നടത്താനും മലബന്ധം അകറ്റാനും കഴിയുന്ന ഡയറ്ററി ഫൈബര്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്.
കാന്‍സറിനെ പ്രതിരോധിക്കാം – എന്നും മാതള ജ്യൂസ് കുടിക്കുന്നതിലൂടെ ചില കാന്‍സറുകളെ പ്രതിരോധിക്കാന്‍ കഴിയും. മാതളത്തില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റ്‌സും ഫൈറ്റോകെമിക്കലുകളും സ്തനാര്‍ബുദം പ്രോസ്റ്റേറ്റ് കാന്‍സര്‍ തുടങ്ങിയവയുടെ വളര്‍ച്ചയെ തടയുമെന്നാണ് പഠനങ്ങള്‍ തെളിയിച്ചത്.