Travel

ചുണ്ണാമ്പു കല്ലിനിടയില്‍ മുറിച്ചെടുത്തതുപോലെ ചതുരത്തില്‍ ഒരു കുളം; അരാന്‍ ദ്വീപുകളില്‍ പ്രകൃതി ഒളിപ്പിച്ചു വെച്ചിട്ടുള്ള വിസ്മയം

അയര്‍ലണ്ടിലെ അരാന്‍ ദ്വീപുകളില്‍ പ്രകൃതി ഒളിപ്പിച്ചു വെച്ചിട്ടുള്ള വിസ്മയം പോള്‍ നാ ബിപിസ്റ്റിനെക്കുറിച്ച് കേട്ടിട്ടുണ്ടോ? കടല്‍ത്തീരത്ത് ചുണ്ണാമ്പ് പാറക്കെട്ടിനുള്ളിലെ ചതുരാകൃതിയിലുള്ള ഒരു കുളമാണിത്. മനുഷ്യന്‍ കണക്കുകൂട്ടി നിര്‍മ്മിച്ചത് പോലെ തോന്നുന്ന കൃത്യമായ ചതുരാകൃതിയിലുള്ള കുളമാണിത്. മനുഷ്യനിര്‍മ്മിതമാണെന്ന് തോന്നിപ്പിക്കുന്ന ചതുരാകൃതിയിലുള്ള ഈ കുളം ചുണ്ണാമ്പുകല്ല് മുറിച്ചെടുത്ത് നിര്‍മ്മിച്ച ഇതിന് ഏകദേശം 10 മുതല്‍ 25 മീറ്റര്‍ വരെ നീളവും വീതിയുമുണ്ട്.

‘ദി വേംഹോള്‍’ അല്ലെങ്കില്‍ ‘ദി സര്‍പ്പന്റ്‌സ് ലെയര്‍’ എന്നും അറിയപ്പെടുന്നു, പോള്‍ നാ ബിപിസ്റ്റ് ഒരു പ്രകൃതിദത്ത ജല തടാകമാണ്. പുരാതന സൈറ്റായ ഡൂന്‍ ആന്‍ഗാസയുടെ തെക്ക് പാറക്കെട്ടുകളിലൂടെ നടന്നാല്‍ മാത്രമേ ഇവിടേയ്ക്ക് എത്താനാകു. പോള്‍ നാ ബപിസ്റ്റിനെക്കുറിച്ചുള്ള ഏറ്റവും ആകര്‍ഷകമായ കാര്യം അതിന്റെ ശ്രദ്ധേയമായ ചതുരത്തിലുള്ള ആകൃതിയാണ്. അതു തന്നെയാണ് ഇതിന്റെ സ്വാഭാവിക ഉത്ഭവത്തെ ചോദ്യം ചെയ്യാന്‍ പലരെയും പ്രേരിപ്പിക്കുന്ന കാര്യവും. ഇത് ഒരു പുരാതന നാഗരികതയുടെ സൃഷ്ടിയാണെന്ന സിദ്ധാന്തങ്ങളും നിരവധിയാണ്.

കുളം ഏകദേശം 300 മീറ്റര്‍ ആഴമുള്ളതാണ്, കൂടാതെ ഇതിന് ഭൂഗര്‍ഭ ചാനലുകള്‍ ഉണ്ട്, അതിലൂടെ അതിശക്തമായ ജലപ്രവാഹം ഉണ്ടാകുകയും പിന്‍വാങ്ങുകയും ചെയ്യുന്നുണ്ട്. തുറന്ന കടലില്‍ നിന്നും അതിശക്തമായി ജലം കുതിച്ചുകയറുകയും തിരിച്ചിറങ്ങിപ്പോകുകയും ചെയ്യുന്നതിനാല്‍ അതിനെക്കുറിച്ച് അറിയാത്ത ആള്‍ക്കാര്‍ സമുദ്രത്തിലേക്ക് വലിച്ചെടുക്കുമെന്ന് അപകടസാധ്യതയും നിലനില്‍ക്കുന്നു. അടുത്ത കാലത്താണ് ഇത് പ്രശസ്തമായ റെഡ് ബുള്‍ ക്ലിഫ് ഡൈവിംഗ് വേള്‍ഡ് സീരീസിന് ആതിഥേയത്വം വഹിച്ചത്.