Oddly News

ആക്രമിക്കാൻ പാഞ്ഞെത്തി ഹിമക്കരടി: സ്‌നോമൊബൈലിൽ കയറി രക്ഷപ്പെട്ട് യുവാവ്, ദൃശ്യങ്ങൾ വൈറൽ

നോർവേയിലെ സ്വാൽബാർഡ് ദ്വീപസമൂഹത്തിൽ ഒരാൾ ഹിമക്കരടിയുടെ ആക്രമണത്തിൽ നിന്ന് സ്നോമൊബൈലിൽ കയറി അതിവിദഗ്ധമായി രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഏപ്രിൽ 27 ന് നോർവീജിയൻ ദ്വീപസമൂഹമായ സ്വാൽബാർഡിലാണ് സംഭവം നടന്നത്. ഒരു മുന്നറിയിപ്പ് വെടിയുതിർത്ത് ധ്രുവക്കരടിയെ ഭയപ്പെടുത്തി ഓടിച്ചുവിടാൻ ശ്രമിക്കുന്നതിടയിൽ കരടി ഇയാൾക്കുനേരെ കുതിക്കുകയായിരുന്നു.

കരടി ആക്രമിക്കാൻ എത്തിയതും പിന്നീട് അയാൾ തൻ്റെ റൈഫിൾ ഉപേക്ഷിച്ച് അടുത്തുള്ള ഒരു സ്നോമൊബൈലിലേക്ക് ഓടിക്കയറുകയും, സുരക്ഷിത സ്ഥാനത്തേക്ക് മഞ്ഞിലൂടെ രക്ഷപെടുകയും ആയിരുന്നു.

ആ മനുഷ്യൻ ധ്രുവക്കരടിയിൽ നിന്ന് രക്ഷപെടുന്നത് കണ്ട് താൻ ഭയന്നുപോയെന്ന് സംഭവം ചിത്രീകരിച്ച റെബേക്ക ബാക്ക് പറഞ്ഞു. യുഎസ്എ ടുഡേ പ്രകാരം, ഒരു സ്കീ പര്യവേഷണത്തിനായി പിരമിഡനിലെ ഒരു ഹോട്ടലിൽ താമസിക്കുന്ന ഒരു സന്ദർശകയായിരുന്നു മിസ് ബാക്ക്. കരടിയിൽ നിന്ന് അതിവിദഗ്ധമായി സ്നോമൊബൈൽ കയറി രക്ഷപെട്ട യുവാവ് അതീവ ധൈര്യശാലിയാണെന്നും മിസ് ബാക്ക് വ്യക്തമാക്കി. ഒരു ഹോട്ടൽ ജോലിക്കാരനായ ആ മനുഷ്യൻ ഫ്‌ളെയർ തോക്ക് ഉപയോഗിച്ചാണ് കരടിയെ ഭയപ്പെടുത്താൻ ശ്രമിച്ചത്. എന്നാൽ അതിൽ പ്രകോപിതനായ കരടി തിരിച്ച് ആക്രമണം നടത്തുകയായിരുന്നെന്ന് മിസ് ബാക്ക് വ്യക്തമാക്കി.

സ്നോമൊബൈലിൽ രക്ഷപ്പെട്ട ശേഷം, യുവാവ് ഒരു പിക്കപ്പ് ട്രക്കിൽ അഭയം തേടി.ഇതിനിടയിൽ, ധ്രുവക്കരടി ഹോട്ടലിൻ്റെ അടിയിലേക്ക് പോകുകയും സ്നോമൊബൈലുകളിലൊന്നിൽ നിന്ന് ലഘുഭക്ഷണം കഴിക്കുകയും ആയിരുന്നു. ഈ സമയം ഹോട്ടൽ ജീവനക്കാർ ട്രക്ക് ഹോൺ മുഴക്കി അതിനെ ഭയപ്പെടുത്താൻ ശ്രമിച്ചെങ്കിലും കരടി പോകാൻ കൂട്ടാക്കിയിരുന്നില്ല.

അതേസമയം ധ്രുവക്കരടിയെ കണ്ടതോടെ 100 ഓളം വിനോദസഞ്ചാരികളെ ഹോട്ടലിൽ കയറ്റി സുരക്ഷിതരാക്കിയ ഹോട്ടൽ ജീവനക്കാരുടെ നല്ല മനസ്സിനെയും മിസ് ബാക്ക് അഭിനന്ദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *