വീട്ടിലെ ഭക്ഷണത്തെക്കാള്‍ മിക്കവര്‍ക്കും പുറത്തെ ഭക്ഷണം കഴിയ്ക്കാനാണ് ഇഷ്ടം. എന്നാല്‍ പുറത്ത് നിന്ന് നല്ല ഭക്ഷണം കിട്ടുക എന്നത് ചെറിയ കാര്യമല്ലെന്ന് തന്നെ പറയാം. മായം ഇല്ലാത്ത രുചികരമായ ഭക്ഷണം അപൂര്‍വ്വമായി മാത്രമാണ് കിട്ടുന്നതെന്ന് ഉറപ്പിച്ച് പറയാം. ഭക്ഷണം ഉണ്ടാക്കുന്ന രീതിയും ആരോഗ്യകരമായ രീതിയില്‍ തന്നെ വേണം. ഇപ്പോള്‍ കഴിയ്ക്കുന്ന ഓരോരുത്തരെയും ആശങ്കപ്പെടുത്തുന്ന ഒരു വീഡിയോയാണ് പുറത്ത് വന്നിരിയ്ക്കുന്നത്. പ്ലാസ്റ്റിക് ഇട്ടു തീ കത്തിച്ച് ഉണ്ടാക്കുന്ന ഭക്ഷണത്തിന്റെ വീഡിയോയാണ് പുറത്ത് വന്നത്.
തന്തൂരി ചിക്കനോ കുഴി മന്തിയ്ക്കോ വേണ്ടി തയാറാക്കിയ അടുപ്പില്‍, കാന്‍സറിന് വരെ കാരണമായേക്കാവുന്ന പ്ലാസ്റ്റിക് ഉപയോഗിച്ചാണ് തീ കത്തിക്കുന്നതും കനലുണ്ടാക്കുന്നതും. നമ്മുടെ നാട്ടിലെ തന്നെ വീഡിയോയാണ് ഇത്. എന്നാല്‍ ഏതു ഹോട്ടലില്‍ നിന്നുമുള്ളതാണ് വീഡിയോ എന്ന് വ്യക്തമല്ല. പക്ഷേ, വീഡിയോയില്‍ കൃത്യമായി തന്നെ കാണുവാന്‍ കഴിയും തന്തൂരി ചിക്കനും നാനുമൊക്കെ തയാറാക്കിയെടുക്കുന്ന അടുപ്പില്‍ പ്ലാസ്റ്റിക്കിട്ടു കത്തിക്കുന്ന കാഴ്ച.
പ്ലാസ്റ്റിക് കവറുകള്‍ മാത്രമല്ല, ചാക്കുകളുമൊക്കെ അടുപ്പിലേക്കിടുന്നത് കാണാം. ഈ അടുപ്പിലാണ് പല വിഭവങ്ങളും കഴിക്കാനായി തയാറാകുന്നത്. അതില്‍ നാനും കുഴിമന്തിയുമൊക്കെ ഉള്‍പ്പെടും. പ്ലാസ്റ്റിക് കത്തിക്കുന്ന ഗന്ധം ശ്വസിക്കുന്നതു പോലും കാന്‍സറിന് കാരണമാകുമെന്നിരിക്കെ കത്തിയ പ്ലാസ്റ്റിക്കിന്റെ അംശങ്ങള്‍ ഭക്ഷണത്തിനൊപ്പം ശരീരത്തിലേക്ക് എത്തുക എന്നത് എത്രത്തോളം ഹാനികരമാണെന്നതാണ് ഈ വീഡിയോയിലൂടെ മനസിലാക്കേണ്ടത്.