Lifestyle

വീട്ടുമുറ്റത്ത് ഈ മരങ്ങള്‍ വയ്ക്കൂ… ഇവ വളരുന്നതിനൊപ്പം സമ്പത്തും കൂടും

വീട്ടു മുറ്റത്ത് മരങ്ങള്‍ വയ്ക്കാറുള്ളത് പതിവാണ്. പൂക്കളും പഴങ്ങളും ലഭിക്കാനും തണലിനും മറ്റും മാത്രമായാണ് ഇത്തരത്തില്‍ ചെടികളും മരങ്ങളും വയ്ക്കാറ് എന്നാണ് ചിലരുടെയെങ്കിലും ഭാഷ്യം. എന്നാല്‍, ഇതിനും അപ്പുറം ചില അത്ഭുത കാട്ടാന്‍ വീട്ടുമുറ്റത്തെ ചില വൃക്ഷങ്ങള്‍ക്ക് കഴിയു​െ​മന്നാണ് . എന്നാല്‍, ഓരോ വൃക്ഷങ്ങളും എവിടെ നടുന്നു എന്നതില്‍ ശ്രദ്ധവേണമെന്നു മാത്രം.

തുളസി, കവുങ്, തെങ്ങ്, നെല്ലി, വാഴ, കണിക്കൊന്ന ഇവയൊക്കെയാണ് പ്രധാനമായും സമ്പത്തുമായി ബന്ധപ്പെട്ടു നില്‍ക്കുന്നത്. വീടിന്റെ വടക്ക് ഭാഗത്ത് വേണം നെല്ലി വെക്കാന്‍. കവുങ് വീടിന് ചുറ്റും വയ്ക്കുക. വാഴ വീടിന്റെ എല്ലാവശങ്ങളിലും നടാം.

വീടായാല്‍ ഒരു തുളസി ഒഴിവാക്കാനാകാത്തതാണ്. തുളസിയ്ക്ക് ഒപ്പം മഞ്ഞള്‍ നടുന്നത് സാമ്പത്തികമായ ഉണര്‍വ് കൊണ്ടുവരും.

വീടിന്റെ വടക്ക് കിഴക്ക് മൂലയില്‍ കണിക്കൊന്ന വയ്ക്കുന്നത് സമ്പത് സമൃദ്ധയ്ക്ക് ഉതകുമെന്ന് അനുഭവത്തിലൂടെ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. തേക്ക്, മഹാഗണി തുടങ്ങിയ വൃക്ഷങ്ങള്‍ വീടിനോട് ചേര്‍ന്ന് വളര്‍ത്തിയാല്‍ ഇവയുടെ വേരുകള്‍ ദോഷം ചെയ്യും.

പ്രധാന വാതിലിന് നേരെ ഒരു മരവും വരാന്‍ പാടില്ല. അങ്ങനെ വന്നാല്‍ മരം മുറിച്ചു മാറ്റുകയോ കണ്ണാടി സ്ഥാപിച്ച് നെഗറ്റീവ് എനര്‍ജിയെ പ്രതിഫലിപ്പിച്ച് കളയുകയോ വേണം.

ഓറഞ്ച്, നാരകം, പന, മുള ഇവ നല്ലതായി കാണുന്നു. നാരകം, ഓറഞ്ച്, മുള ഇവ തെക്ക് കിഴക്ക് ഭാഗത്ത് മാത്രമേ പാടുള്ളൂ എന്ന് ചൈനീസ് വാസ്തുപ്രകാരം പറയുന്നു. നാരകം, ഓറഞ്ച്, മുള ഇവ തെക്ക് കിഴക്ക് ഭാഗത്ത് മാത്രമേ പാടുള്ളൂ. പന വീടിന്റെ രണ്ട് ഭാഗത്തായി സ്ഥാപിക്കണം.