Lifestyle

മുഖക്കുരുവാണോ പ്രശ്‌നം… ഇതാ വീട്ടിലെ ചില പൊടിക്കൈകള്‍

മുഖക്കുരു എന്നത് എല്ലാവര്‍ക്കും സങ്കടമുണ്ടാക്കുന്ന ഒന്നാണ്. പ്രേമത്തിലെ മലരിലൂടെ മുഖക്കുരു ഒരു ഫാഷനായെങ്കിലും ഇതിനെ എങ്ങനെ കുറയ്ക്കാം എന്ന ആലോചിച്ചു നടക്കുന്നവരാണ് ഭൂരിഭാഗം പേരും. നമ്മുടെ വീട്ടില്‍ തന്നെ ഇതിനുള്ള ചില പൊടിക്കൈകള്‍ ഉണ്ട് അവ എന്തൊക്കെയാണെന്ന് നോക്കാം….

  • തുളസിയില പിഴിഞ്ഞ് നീരെടുത്ത് മുഖത്ത് പുരട്ടുക
  • വേപ്പില, കസ്തൂരി മഞ്ഞള്‍, കൃഷ്ണ തുളസി ഇവ നന്നായി അരച്ച് കുഴമ്പാക്കി മുഖത്തു പുരട്ടി ഒരു മണിക്കൂറിന് ശേഷം കഴുകി കളയുക.
  • പച്ചമഞ്ഞളും വേപ്പിലയും അരച്ച് മുഖത്ത് പുരട്ടുക
  • ആഴ്ചയിലൊരിക്കല്‍ മുഖത്ത് ആവി പിടിക്കുക
  • രക്ത ചന്ദനം അരച്ച് ചെറുതേനില്‍ ചാലിച്ച് മുഖത്തു പുരട്ടി അരമണിക്കൂറിന് ശേഷം കഴുകക്കളയുക
  • കസ്തൂരി മഞ്ഞള്‍ അരച്ച് ചെറുപയര്‍പ്പൊടിയില്‍ ചാലിച്ച് മുഖത്ത് ഇടുക. പത്ത് മിനിട്ടിന് ശേഷം കഴുകി കളയുക
  • മുഖക്കുരു മൂലം മുഖത്തുണ്ടായ പാടുകള്‍ നീക്കാന്‍ രക്തചന്ദനം അരച്ച് വെള്ളരിക്ക നീരില്‍ ചാലിച്ച മിശ്രിതം പതിവായി മുഖത്ത് പുരട്ടിയാല്‍ മതി.
  • മുഖകാന്തിക്ക് കടലമാവ് പശുവിന്‍ പാലില്‍ കുഴച്ചു മുഖത്ത് പുരട്ടുക
  • ചെറുനാരങ്ങ നീര് പുരട്ടി പത്ത് മിനിട്ട് കഴിഞ്ഞ് ചൂടുവെള്ളം കൊണ്ട് മുഖം കഴുകുക. മുഖകാന്തി വര്‍ദ്ധിക്കും
  • മുഖത്തെ എണ്ണമയം മാറി ഉന്മേഷം ഉണ്ടാകാന്‍ തണ്ണിമത്തങ്ങയുടെ നീര് മുഖത്ത് പുരട്ടി പത്ത് മിനിട്ട് കഴിഞ്ഞ് തണുത്ത വെള്ളത്തില്‍ മുഖം കഴുകുക.