പ്രായമായി മുക്കില്‍ പല്ല് മുളച്ചല്ലോയെന്ന് നമ്മള്‍ തമാശയ്ക്ക് പറയാറില്ലേ? എന്നാല്‍ അത് തമാശയല്ലാ കേട്ടോ. പന്നികളില്‍ വ്യത്യസതര്‍ . അതിലൊന്നാണ് ബാബിറൂസ. പന്നികളുടെ ഈ ബന്ധുക്കള്‍ ഇന്തൊനേഷ്യയിലെ സുലവെസിയിലും തൊട്ടടുത്ത ദ്വീപികളിലുമാണ്. ഇവ ഭക്ഷിക്കുന്നതാവട്ടെ പഴങ്ങള്‍, ഇലകള്‍, മീനുകള്‍ , കീടങ്ങള്‍ എന്നിവയൊക്കെയാണ്. സാധാരണയായ കാട്ടുപന്നികളെ പോലെ തന്നെ താഴത്തെ നിരയില്‍ നിന്ന് രണ്ട് പല്ലുകള്‍ തേറ്റപോലെ ഇവയ്ക്ക് വളഞ്ഞ് മേലേയ്ക്ക് ഉയര്‍ന്നിട്ടുണ്ട്.
എന്നാല്‍ ഇതിന് പുറമേ മുകള്‍ നിരയിലെ രണ്ട് പല്ലുകള്‍ മുക്കിന് മുകളിലുള്ള ഭാഗത്തുകൂടി മുകളിലേക്ക് ഉയര്‍ന്നു നില്‍ക്കുന്നുണ്ട്. ഇതിന് ഏതാണ്ട് ഒരു കൊമ്പിന്റെ ആകൃതിയാണുള്ളത്. ഇത് കലമാനിന്റെ കൊമ്പിന്റെ ആകൃതി ഇവയ്ക്ക് നല്‍ക്കുന്നു. ബാബിറൂസ് എന്ന വാക്കിനര്‍ഥം തന്നെ മാന്‍ പന്നികള്‍ എന്നാണ്.
ഏതാണ്ട് 40000 വര്‍ഷങ്ങള്‍ മുതലുള്ള കുഹാ ചിത്രങ്ങളിലും ഇത് പ്രത്യക്ഷപെടുന്നുണ്ട് . തമ്മില്‍ വഴക്കുണ്ടാക്കാനാണ് ഇവയ്ക്ക് ഇത്തരത്തലുള്ള പല്ലുകളെന്നാണ് ശാസ്ത്രജ്ഞര്‍ വിചാരിച്ചിരുന്നത്. എന്നാല്‍ ഇതിന് അവര്‍ തേറ്റകള്‍ ഉപയോഗിക്കാറില്ലെന്ന് പിന്നീട് കണ്ടെത്തി. ഇത് ഇണകളെ ആകര്‍ഷിക്കാനാതെന്നും കരുതപ്പെടുന്നുണ്ട്.
ഇന്തോനീഷ്യന്‍ ചതുപ്പുകളില്‍ കാണപ്പെടുന്ന ഇവയ്ക്ക് 2 അടി പൊക്കവും 3 അടി നീളവും ഉണ്ട്. ഭാരം 90 കിലോയില്‍ അധികമാണ്. പന്നികളുടെ കുടുംബത്തില്‍ അധികകാലം ജീവിച്ചിരുന്ന ജീവികളാണ് ബാബിറൂസകള്‍. ഏതാണ്ട് 2.6 കോടി മുതല്‍ 1.3 കോടി വര്‍ഷം മുന്‍പ് പന്നികളുടെ പൊതുപൂര്‍വിക കുടുംബത്തില്‍ നിന്ന് ഇവ വേര്‍പിരിഞ്ഞെന്നാണ് കരുതപ്പെടുന്നത്.