യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ, യുവതിയുമായി നടത്തിയതെന്ന പേരിലുള്ള ഫോൺ സംഭാഷണം പുറത്ത്. യുവതിയെ ഗർഭഛിദ്രത്തിന് പ്രേരിപ്പിക്കുന്നു എന്ന രീതിയിലാണ് ഫോൺ സംഭാഷണം പ്രചരിക്കുന്നത്. കുഞ്ഞിന്റെ അച്ഛനായി ആരെ ചൂണ്ടിക്കാണിക്കുമെന്ന് യുവതിയോട് ചോദിക്കുന്നത് കേൾക്കാം. തന്നെ ചൂണ്ടിക്കാണിക്കുമെന്ന് യുവതി മറുപടി പറയുന്നു. എന്നാൽ തനിക്ക് അത് ബുദ്ധിമുട്ടാകുമെന്നാണ് രാഹുലിന്റെ മറുപടി. ‘അയ്യോ അതെങ്ങനെയാ തന്നെ ബുദ്ധിമുട്ടാകുന്നത്’ എന്ന് യുവതി തിരിച്ച് ചോദിക്കുന്നതും കേൾക്കാം.
പ്രചരിക്കുന്ന സംഭാഷണം ഇങ്ങനെ
? പിന്നെ എങ്ങനെയാടീ അത് വളരുന്നത്, ആ കൊച്ചിനെ കാണുമ്പോൾ തന്തയില്ലാത്തവൻ എന്ന് വിളിക്കില്ലേ?
യുവതി: തന്തയില്ലാതെ ഒരു കൊച്ച് ഭൂമിയിലേക്ക് പൊട്ടിവീഴുമോ
?: ആ കൊച്ചിനെ ആര് ചൂണ്ടിക്കാണിക്കും നീ ?
യുവതി: അത് ഞാൻ ആ കൊച്ചിനോട് പറഞ്ഞോളാം, മറ്റ് ആരോടും പറയേണ്ട ആവശ്യമില്ല
?: ആ കൊച്ചിനെ ആരെ ചൂണ്ടിക്കാണിക്കും
യുവതി: അത് തന്നെ ചൂണ്ടിക്കാണിക്കും, പിന്നെ അല്ലാണ്ട് വേറെ ആരെ ചൂണ്ടിക്കാണിക്കാനാ
?: അത്തരം ബുദ്ധിമുട്ടുകളാ ഞാൻ പറഞ്ഞോണ്ടിരിക്കുന്നേ.. അതെനിക്ക് ബുദ്ധിമുട്ടാകും.
യുവതി: അയ്യോ അതെങ്ങനെയാ തന്നെ ബുദ്ധിമുട്ടാക്കുന്നത്
?: പിന്നെ അല്ലാതെ ബുദ്ധിമുട്ടാകാതിരിക്കാൻ
അതേസമയം, യുവനേതാവിനെതിരായ ആരോപണത്തിൽ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വ്യക്തമാക്കി. ആരായാലും, എത്രവലിയ നേതാവായാലും മുഖം നോക്കാതെ നടപടിയെടുക്കും. ആരോപണമുന്നയിച്ച പെൺകുട്ടി മകളെ പോലെയാണ്. വിഷയം അതീവ ഗൗരവതരമാണ്. പരിശോധിച്ച് നടപടിയെടുക്കും. വ്യക്തിപരമായി ആരും പരാതിയുമായി സമീപിച്ചിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.




