Oddly News

പങ്കാളിയെ വഞ്ചിക്കുന്നുണ്ടോ? പിടിവീഴും; പിന്നാലെയുണ്ട് വനിതാ ഡിറ്റക്ടീവ് ടീം

കുറ്റാന്വേഷണവും സാഹസികതയുമൊക്കെ പുരുഷന്മാര്‍ക്ക് മാത്രമാണെന്നുള്ള ക്ലീഷേകളെ തകര്‍ക്കുകയാണ് പെറുവിലെ ഒരു കൂട്ടം സ്ത്രീകള്‍. ‘ഫീനിക്സ് സ്‌ക്വാഡ്’ എന്നറിയപ്പെടുന്ന ഒരു കൂട്ടം പെറുവിയന്‍ സ്ത്രീകള്‍ ലിമയിലും തെക്കേ അമേരിക്കന്‍ രാജ്യത്തുടനീളവും വഞ്ചിതരായവരുടെ പ്രശ്നം പരിഹരിക്കുന്നതിനും വഞ്ചകരായ ആളുകളെ പിടികൂടുന്നതിലും വൈദഗ്ദ്ധ്യം നേടിയിട്ടുണ്ട്.

കഴിഞ്ഞ 20 വര്‍ഷമായി, ഫീനിക്സ് സ്‌ക്വാഡ് അവരുടെ മാതൃരാജ്യമായ പെറുവില്‍ അവിശ്വസ്ത പങ്കാളികളെ തുറന്നുകാട്ടാന്‍ കഠിനമായി പരിശ്രമിക്കുന്നു. സ്ഥാപകയായ ജെസീക്ക മെലീനയുടെ അഭിപ്രായത്തില്‍, പഴയ രീതിയിലുള്ള ഡിറ്റക്ടീവ് ജോലികള്‍ മുതല്‍ ഡ്രോണ്‍ നിരീക്ഷണവും ചെറിയ ഒളിക്യാമറകളും ഉള്‍പ്പെടെ വിവിധ ഉപകരണങ്ങളും സാങ്കേതിക വിദ്യകളും ഉപയോഗിച്ച് രണ്ട് പതിറ്റാണ്ടുകളായി ഗ്രൂപ്പ് പരിഹരിച്ചത് 10,000-ത്തിലധികം കേസുകളാണ്. ആദ്യം മുതല്‍ സ്ത്രീകള്‍ മാത്രം ഉള്‍ക്കൊള്ളുന്നതാണ് ഫീനിക്സ് സ്‌ക്വാഡ്.

വിവാഹമോചനത്തിലും കുട്ടികളുടെ കസ്റ്റഡി നടപടികളിലും പങ്കാളിയുടെ അവിശ്വാസത്തിന്റെ തെളിവുകള്‍ ശേഖരിക്കാനുള്ള ആളുകളുടെ ആവശ്യകതയില്‍ നിന്നാണ് ഫീനിക്സ് സ്‌ക്വാഡ് ജനിച്ചതെന്ന് ജെസീക്ക മെലീന പറയുന്നു. ഒരു ഡിറ്റക്ടീവായിരുന്ന അമ്മാവനോടൊപ്പം ജോലി ചെയ്തതിനാല്‍, സ്ത്രീകള്‍ മാ​​‍ത്രമുള്ള ഡിറ്റക്ടീവ് ടീമിനെ ഉപയോഗിച്ച് ഇത്തരം ആവശ്യങ്ങളുടെ തെളിവുകള്‍ കണ്ടെത്താന്‍ അവള്‍ തീരുമാനിച്ചു.

വെറും നാല് മണിക്കൂര്‍ കൊണ്ട് ഒരു അവിശ്വാസ കേസ് തീര്‍പ്പാക്കിയതാണ് അവരുടെ ഇതുവരെയുള്ള റെക്കോര്‍ഡ്. കഴിഞ്ഞ 20 വര്‍ഷമായി ഫീനിക്സ് സ്‌ക്വാഡ് ശേഖരിച്ച ഡാറ്റ അനുസരിച്ച്, സ്ത്രീകള്‍ പുരുഷന്മാരേക്കാള്‍ അവിശ്വസ്തരാണ്. ഡിറ്റക്റ്റീവ് ലിസ് റോഡ്രിഗസ് അവകാശപ്പെടുന്നത് അവര്‍ കൈകാര്യം ചെയ്യുന്ന കേസുകളില്‍ 70 ശതമാനവും സ്ത്രീകളാണ് അവിശ്വസ്തര്‍. 30 ശതമാനം മാത്രമാണ് പുരുഷന്മാര്‍ അവിശ്വസ്തത കാട്ടുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍, താന്‍ അന്വേഷിച്ച 10 കേസുകളില്‍, 8 കേസുകളും സ്ത്രീകള്‍ അവരുടെ പങ്കാളികളോട് അവിശ്വസ്തത കാണിക്കുന്നുവെന്നായിരുന്നു ചൂണ്ടിക്കാട്ടിയത്.

ശ്രദ്ധിക്കപ്പെടാതെ അന്വേഷണ നടത്താനും കൂടുതല്‍ വേഗത്തില്‍ പ്രശ്നങ്ങള്‍ പരിഹരിക്കാനും കഴിയുമെന്നതാണ് തന്റെ സംഘത്തില്‍ സ്ത്രീകളെ മാത്രം ഉള്‍പ്പെടുത്തിയതെന്ന് ജെസീക്ക ലാ പറഞ്ഞു.സാങ്കേതികമായി ഇതൊരു ജോലിയാണെങ്കിലും, ഫീനിക്സ് സ്‌ക്വാഡിലെ അംഗങ്ങള്‍ തങ്ങളെ വിശ്വസ്തതയുടെ സംരക്ഷകരായിട്ടാണ് കാണുന്നത്. പെറുവില്‍ ഉടനീളം വഞ്ചിക്കുന്ന പുരുഷന്മാരെയും സ്ത്രീകളെയും പീന്നാലെ ഫീനിക്സ് സംഘം ഉണ്ട്.