യജമാനന്മാര്‍ക്കൊപ്പം ദീര്‍ഘദൂര യാത്രകള്‍ ആസ്വദിച്ചിരുന്ന ഒരു പൂച്ച സഞ്ചരിച്ചത് 1448 കിലോമീറ്റര്‍. ബെന്നി ആന്‍ഗ്യാനോ എന്നയാളുടെ ചാര പൂച്ചയാണ് യെല്ലോസ്റ്റോണില്‍ നിന്ന് 900 മൈല്‍ അകലെ കാലിഫോര്‍ണിയവരെ സഞ്ചരിച്ചത്. കാണാതായി രണ്ട് മാസത്തിന് ശേഷം തങ്ങളുടെ മൃഗത്തെ കാലിഫോർണിയയിൽ കണ്ടെത്തിയതായി ഉടമകൾക്ക് കോൾ ലഭിച്ചു, .
യെല്ലോസ്റ്റോണ്‍ നാഷണല്‍ പാര്‍ക്കിലേക്ക് ഒരു കുടുംബത്തോടൊപ്പം യാത്ര പോയ സമയത്താണ് പൂച്ചയെ കുടുംബത്തിന് നഷ്ടമായത്. പൂച്ചയെ കാണാതായതിന് പിന്നാലെ ഓഗസ്റ്റില്‍, ‘സൊസൈറ്റി ഫോര്‍ ദി പ്രിവന്‍ഷന്‍ ഓഫ് ക്രുവല്‍റ്റി ടു ആനിമല്‍സി’ല്‍ തങ്ങളുടെ പൂച്ച ഉണ്ടെന്ന് ഒരു മൈക്രോചിപ്പ് കമ്പനി അവര്‍ക്ക് സന്ദേശം അയച്ചതോടെയാണ് ആന്‍ഗ്വിയാനോസിന് അത്ഭുതകരമായ വാര്‍ത്ത ലഭിച്ചത്..
വടക്കന്‍ കാലിഫോര്‍ണിയ നഗരത്തിലെ തെരുവുകളില്‍ അലഞ്ഞുതിരിയുന്ന റെയ്ന്‍ ബ്യൂവിനെ ആദ്യം കണ്ട ഒരു സ്ത്രീ അതിനെയെടുത്ത് അതിന് ഭക്ഷണവും വെള്ളവും നല്‍കി. പിന്നീടാണ് മൃഗസംരക്ഷണ വിഭാഗത്തിന്റെ കയ്യില്‍ പൂച്ചയെ കിട്ടിയത്.
തങ്ങളുടെ പൂച്ച എങ്ങനെയാണ് റോസ്വില്ലില്‍ എത്തിയതെന്ന് ദമ്പതികള്‍ക്ക് ഇപ്പോഴും അറിയില്ല, പക്ഷേ അവന്‍ വീട്ടിലെത്താന്‍ ശ്രമിക്കുകയായിരുന്നു എന്നാണ് അവര്‍ വിശ്വസിക്കുന്നത്. തങ്ങളുടെ പൂച്ചകളെ മൈക്രോ ചിപ്പ് ചെയ്യുന്നതിനു പുറമേ, എയര്‍ ടാഗുകളും റെയ്ന്‍ ബ്യൂവിന് ജിപിഎസ് ഗ്ലോബല്‍ ട്രാക്കറും ഘടിപ്പിച്ചിട്ടുണ്ടെന്ന് ബെന്നി ആന്‍ഗ്യാനോ പറഞ്ഞു.