Healthy Food

നിരവധി പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്; എന്നാലും ഈ രോഗമുള്ളവര്‍ കശുവണ്ടിപ്പരിപ്പ് ഒഴിവാക്കണം

രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ കഴിയ്ക്കാവുന്ന ഒന്നാണ് കശുവണ്ടിപ്പരിപ്പ്. ശരീരത്തിന്റെ മൊത്തം ആരോഗ്യത്തിന് ഇത് ഗുണം ചെയ്യും. പ്രോട്ടീനും ഫൈബറും കൂടാതെ ആരോഗ്യകരമായ കൊഴുപ്പുകളും ഇവയില്‍ അടങ്ങിയിട്ടുണ്ട്. ഗ്ലൈസെമിക് സൂചിക കുറഞ്ഞ ഭക്ഷണമാണ് കശുവണ്ടിപ്പരിപ്പ്.

പ്രമേഹരോഗികള്‍ക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ ഇത് കഴിക്കാം. ധാരാളം ആന്റിഓക്സിഡന്റുകളും അടങ്ങിയിരിക്കുന്നതിനാല്‍ കശുവണ്ടിപ്പരിപ്പ് ഹൃദയാരോഗ്യവും സംരക്ഷിക്കും. കശുവണ്ടിപ്പരിപ്പില്‍ നിരവധി പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ടെങ്കിലും ചില പ്രത്യേക രോഗമുള്ളവര്‍ ഇത് ഒഴിവാക്കുന്നതാണ് നല്ലത്….

* ശരീരഭാരം കൂടുതലുള്ളവര്‍ – കശുവണ്ടിപ്പരിപ്പില്‍ ധാരാളം കലോറി അടങ്ങിയിട്ടുണ്ട്. ഇത് ശരീരഭാരം കൂടുതലാകാന്‍ ഇടയാക്കും. പ്രത്യേകിച്ച് ഇത് വറുത്ത് കഴിയ്ക്കുന്നത്. ഇതുപോലെ തന്നെ കൊളസ്ട്രോള്‍ പ്രശ്നമുള്ളവരും ഇത് അധികം കഴിയ്ക്കുന്നത് നല്ലതല്ലെന്ന് പറയാം. കൊളസ്ട്രോള്‍ അധികമാകാന്‍ ഇടയാക്കുന്ന ഒന്നാണ് കശുവണ്ടിപ്പരിപ്പ്.

* വൃക്കരോഗമുള്ളവര്‍ – വൃക്കരോഗമുള്ളവര്‍ കശുവണ്ടിപ്പരിപ്പ് ഒഴിവാക്കുന്നതാണ് നല്ലത്. ഇതിന് ആരോഗ്യപരമായ പല ഗുണങ്ങളുമുണ്ടെങ്കിലും ഫോസ്ഫറസ് ഇതില്‍ ധാരാളമുണ്ട്. ഇതിനാല്‍ കിഡ്നി ആരോഗ്യത്തിന് ഇത് നല്ലതല്ല.

* കിഡ്നി സ്‌റ്റോണ്‍ – കിഡ്നി സ്‌റ്റോണ്‍ പ്രശ്നമുള്ളവര്‍ ഇത് ഉപയോഗിയ്ക്കുന്നത് ഡോക്ടറുടെ ഉപദേശപ്രകാരം മാത്രമായിരിയ്ക്കണം. സ്റ്റോണ്‍ ഉണ്ടാക്കാന്‍ ഇടയുള്ള ഓക്സലേറ്റുകള്‍ രൂപപ്പെടാന്‍ കശുവണ്ടിപ്പരിപ്പ് ഇടയാക്കും. ഇതിനാല്‍ ഇത്തരം പ്രശ്നമുള്ളവര്‍ കശുവണ്ടിപ്പരിപ്പിന്റെ ഉപയോഗം നിയന്ത്രിയ്ക്കുന്നതാണ് നല്ലത്.