Hollywood

എന്‍സോ ഫെരാരി ഭാര്യയ്ക്കയച്ച പ്രണയലേഖനം വായിക്കുന്ന തിരക്കില്‍ പെനലൂപ് ക്രൂസ്

ഹോളിവുഡിലെ ഏറ്റവും സുന്ദരികളായ 30 പേരുടെ പട്ടിക എടുത്താല്‍ പെനലൂപ് ക്രൂസ് നിശ്ചയമായും ഉള്‍പ്പെടും. വളരെ ശ്രദ്ധയോടെ സെലക്ടീവായി സിനിമ തെരഞ്ഞെടുക്കുന്ന ക്രൂസ് ഇനി ചെയ്യാന്‍ പോകുന്നത് ഫെരാരി കാര്‍ കമ്പനിയുടെ ബോസ് എന്‍സോ ഫെരാരിയുടെ ബയോ പിക്കാണ്. ഫെരാരിയുടെ ഭാര്യ ലോറയെ അവതരിപ്പിക്കാനുള്ള തിരക്കിലാണ് പെനലൂപ് ക്രൂസ്.ഇതിനായുള്ള തയ്യാടെുപ്പിനിടയില്‍ എന്‍സോ ഫെരാരി ഭാര്യയ്ക്കയച്ച പ്രണയലേഖനങ്ങള്‍ വായിക്കുന്ന തിരക്കിലാണ് പെനലൂപ്.

സ്‌പോര്‍ട്‌സ് കാര്‍ ബോസ് പ്രശസ്തിയിലേക്ക് ഉയരുന്നതിന്റെ കഥ പറയുന്ന ‘ഫെരാരി’യില്‍ ആദം ഡ്രൈവറിനൊപ്പമാണ് 49 കാരിയായ നടി പ്രത്യക്ഷപ്പെടുന്നത്.എന്‍സോയുടെ ഭാര്യ ലോറ ഫെരാരിയുമായെക്കുറിച്ച് കൂടുതല്‍ അറിയുന്നതിനും അവര്‍ തമ്മിലുള്ള ബന്ധത്തെക്കുറിച്ച് മനസ്സിലാക്കുന്നതിനുമായിട്ടാണ് അവരുടെ സ്വകാര്യ കത്തുകള്‍ വായിച്ചതെന്ന് അവര്‍ വെളിപ്പെടുത്തി. രണ്ടുപേരുടേയും സുഹൃത്തായിരുന്ന ഒരു ഡോക്ടറാണ് അവള്‍ക്ക് അത് കൈമാറിയത്. ഫിലിം ഫെസ്റ്റിവലില്‍ ഒരു ചോദ്യോത്തര വേളയില്‍ സംസാരിച്ച പെനലോപ്പ് വിശദീകരിച്ചു. ഒരുപാട് പ്രണയലേഖനങ്ങള്‍ എന്‍സോയ്ക്കും ലോറയ്ക്കും ഇടയില്‍ പങ്കുവെയ്ക്കപ്പെട്ടിട്ടുണ്ട്. അവ എവിടെയും പ്രസിദ്ധീകരിക്കാത്ത കത്തുകളായിരുന്നു. അവള്‍ ആരാണെന്നും ഇവരുടെ ബന്ധം എങ്ങിനെയായിരുന്നെന്നും നന്നായി മനസ്സിലാക്കാന്‍ കഴിഞ്ഞതായി നടി പറഞ്ഞു.

എന്‍സോയുടെ യജമാനത്തിയായ ലിന ലാര്‍ഡിയായി ഷൈലിന്‍ വുഡ്‌ലിയും ചിത്രത്തില്‍ അഭിനയിക്കുന്നു. എന്‍സോയുടെ മകന്‍ പിയറോ ഫെരാരിയുമായി രണ്ട് പതിറ്റാണ്ടിലേറെയായി സൗഹൃദം പുലര്‍ത്തുന്ന മൈക്കല്‍ മാന്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. എന്‍സോയുടെ കുടുംബജീവിതത്തെക്കുറിച്ച് തന്റെ സുഹൃത്തുമായി ധാരാളം സംഭാഷണങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് സിനിമാ നിര്‍മ്മാതാവ് വെളിപ്പെടുത്തി.