Featured Oddly News

രോഗി തലയിൽ ബാൻഡേജും കയ്യിൽ മൂത്രസഞ്ചിയുമായി മദ്യക്കടയില്‍, കുടിച്ചശേഷം സംഭവിച്ചത്…. വീഡിയോ

വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് സർക്കാർ മെഡിക്കൽ കോളേജിൽ അഡ്മിറ്റായിരുന്ന ഒരു രോഗി കയ്യിൽ യൂറിൻ ബാഗുമായി പുറത്ത് മദ്യക്കടയിലെത്തി. അവിടെനിന്ന് മദ്യം വാങ്ങുകയും അത് കുടിച്ച ശേഷം അതേ സ്ഥലത്ത് കുഴഞ്ഞുവീഴുകയും ചെയ്ത. സംഭവം വീഡിയോയിൽ പകർത്തിയത് സോഷ്യൽ മീഡിയയിൽ അതിവേഗം വൈറലായി.

വീഡിയോയില്‍ വിപിൻ എന്ന് പേരുള്ള രോഗി, കയ്യിൽ ഒരു മെഡിക്കൽ പൗച്ചും അരികിൽ യൂറിൻ ബാഗുമായി ആശുപത്രി പരിസരത്ത് നിന്ന് പുറത്തേക്ക് നടന്നുപോകുന്നത് കാണാം. അടുത്തുള്ള മദ്യക്കടയിൽ എത്തി ഇയാൾ മദ്യം വാങ്ങി അവിടെവെച്ച് തന്നെ കുടിച്ചതായി ദൃക്‌സാക്ഷികൾ പറഞ്ഞു. അൽപസമയത്തിനകം ഇയാൾ കുഴഞ്ഞുവീണ് നിലത്തേക്ക് വീഴുകയായിരുന്നു. ഇതുകണ്ട് കാഴ്ചക്കാർ സഹായത്തിനായി ഓടിയെത്തി.

റിപ്പോർട്ടുകൾ പ്രകാരം, ഒരു അപകടത്തെ തുടർന്നാണ് വിപിനെ അടുത്തിടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അപകടത്തിൽ പരിക്കേറ്റതിനാൽ മകന്റെ തലച്ചോറ് “ശരിയായി പ്രവർത്തിക്കുന്നില്ല” എന്ന് അയാളുടെ അമ്മ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു. സംഭവം സർക്കാർ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ രാജേഷ് കുമാർ സ്ഥിരീകരിക്കുകയും അന്വേഷണം ആരംഭിച്ചതായും അറിയിച്ചു. “ഈ വീഡിയോ ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. രോഗിക്ക് എങ്ങനെയാണ് വാർഡിൽ നിന്ന് ശ്രദ്ധയിൽപ്പെടാതെ പുറത്തുപോകാൻ കഴിഞ്ഞതെന്ന് കണ്ടെത്താൻ അന്വേഷണം നടക്കുകയാണ്,” അദ്ദേഹം പറഞ്ഞു.

സംഭവം ആശുപത്രിയുടെ സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ചും രോഗികളെ നിരീക്ഷിക്കുന്നതിനെക്കുറിച്ചും ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തിയിട്ടുണ്ട്. ഇത്തരമൊരു അവസ്ഥയിലുള്ള ഒരു രോഗിക്ക് എങ്ങനെ ശ്രദ്ധിക്കപ്പെടാതെ പുറത്തുപോകാൻ കഴിഞ്ഞു എന്നതിനെക്കുറിച്ച് പ്രദേശവാസികളും സോഷ്യൽ മീഡിയ ഉപയോക്താക്കളും ആശങ്ക പ്രകടിപ്പിച്ചു.