ഇന്നലെ ഉദയപൂരില്‍ വച്ചു നടന്ന ചടങ്ങില്‍ പരിനീതി ചോപ്രായും രാഘവ് ചദ്ദയും വിവാഹിതരായി. ലീല പാലസീലെ പിച്ചോള തടകത്തിനു നടുവിലായിരുന്നു ഇരുവരുടെയും സ്വപ്‌ന തുല്യമായ വിവാഹം നടന്നത്. ഇവരുടെ വിവാഹഫോട്ടോ സോഷില്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. ഇപ്പോള്‍ വിവാഹശേഷമുള്ള ദമ്പതികളുടെ ആദ്യ ഫോട്ടോ പുറത്തുവന്നിരിക്കുകയാണ്. പ്രഭാതഭക്ഷണ മേശയിലെ ആദ്യ ചാറ്റില്‍ തന്നെ ഞങ്ങളുടെ ഹൃദയം പരസ്പരം അറിഞ്ഞ എന്നായിരുന്നു ഫോട്ടോകള്‍ പങ്കുവച്ചുകൊണ്ട് പരിനീതി കുറിച്ചത്. ഇതിനിടയില്‍ ഡല്‍ഹിയിലേയ്ക്ക് പോകും വഴി ദമ്പതികളെ ഉദയപൂര്‍ എയപോര്‍ട്ടില്‍ വച്ചു കണ്ടു. പരിനീതി പിങ്ക് നിറത്തിലുള്ള കഫ്താന്‍ വസ്ത്രമാണ് ധരിച്ചത്. അവര്‍ സിന്ദൂരം ധരിച്ചിരുന്നു. ഡല്‍ഹിയിലും ഇരുവരെയും മാധ്യമങ്ങള്‍ കണ്ടു. ഡില്‍ഹിയില്‍ വച്ച് പച്ചയും മഞ്ഞയും കലര്‍ന്ന നിറത്തിലുള്ള ടോപായിരുന്നു അവര്‍ ധരിച്ചിരുന്നത്. രാഘവ് ജാക്റ്റിനൊപ്പം ബ്രൗണ്‍ നിറത്തിലുള്ള കുര്‍ത്ത ധരിച്ചിരുന്നു.
