മാതാപിതാക്കള്‍ കുട്ടികളുടെ ആരോഗ്യകാര്യത്തിലും ഭക്ഷണകാര്യത്തിലും പഠന കാര്യത്തിലുമൊക്കെ വളരെയധികം ശ്രദ്ധ പുലര്‍ത്തേണ്ടവരാണ്. മാതാപിതാക്കള്‍ക്ക് മിക്കവര്‍ക്കും കുട്ടിയെ എങ്ങനെ പഠിപ്പിച്ചു തുടങ്ങണം എന്ന കാര്യത്തില്‍ വളരെ ആശങ്കയും ഉണ്ടാകും. ഓരോ കുട്ടിയും മറ്റൊരാളില്‍ നിന്നും കഴിവിലും ചിന്തയിലും വ്യത്യസ്തമായിരിക്കും. അക്കാദമിക് വിഷയങ്ങളില്‍ കുട്ടിക്ക് താല്പര്യം ജനിപ്പിക്കും വിധം വേണം കുട്ടിയെ ഓരോ പുതിയ വിഷയങ്ങളുമായി പരിചയപ്പെടുത്തുവാന്‍. കുട്ടികളുടെ നന്മയ്ക്കായി മാതാപിതാക്കള്‍ ചെയ്യുന്ന പല കാര്യങ്ങളും അവരുടെ ബ്രയിന്‍ ഡെവെലപ്മെന്റിനെ ബാധിക്കാറുണ്ട്. ഇത്തരത്തില്‍ മാതാപിതാക്കള്‍ ചെയ്യുന്ന തെറ്റുകളെ കുറിച്ച് അറിയാം…..
കുട്ടികളോട് അനാവശ്യമായിട്ട് ദേഷ്യപ്പെടുന്നത് – ഇടയ്ക്കിടയ്ക്ക് ദേഷ്യപ്പെടുന്ന മാതാപിതാക്കള്‍ കുട്ടികള്‍ക്ക് കുട്ടികളുടെ കോണ്‍ഫിഡന്‍സ് കുറയ്ക്കുന്ന ഘടകമാണ്. ദേഷ്യപ്പെടേണ്ട സന്ദര്‍ഭത്തില്‍ പോലും മാതാപിതാക്കളെന്ന രീതിയില്‍ സമചിത്തത പാലിക്കുക. കുട്ടികളെ കാര്യങ്ങള്‍ സ്നേഹത്തോടെ പറഞ്ഞു മനസ്സിലാക്കുക. വീണ്ടും തെറ്റു ചെയ്താല്‍ വീണ്ടും ഒരു തവണ കൂടി അവരെ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കാന്‍ ശ്രമിക്കുക. ഈ ഒരു രീതിയാണ് കുട്ടികളുടെ കുട്ടികളുടെ തലച്ചോറിന് നല്ലത്.
സ്ക്രീന്‍ടൈം – കൊച്ചുകുട്ടികളെ സന്തോഷിപ്പിക്കുന്നതിന് വേണ്ടി അവര്‍ക്ക് ഇടയ്ക്കിടെ മൊബൈല്‍ നല്‍കുക, ടിവി നല്‍കുക എന്നിവ തുടര്‍ച്ചയായി ചെയ്യുന്നത് ശരിയല്ല. അമിതമായ സ്ക്രീന്‍ടൈം കുട്ടികളെ ഗാഡ്ജറ്റുകള്‍ക്ക് അടിമകളാക്കും.അമിതമായി സ്ക്രീന്‍ടൈം നല്‍കുന്നത് പോലെ തന്നെ വലിയ തെറ്റാണ് സ്ക്രീന്‍ ടൈം നല്കാതിരിക്കുന്നതും. സ്ക്രീന്‍ ടൈം ആസ്വദിക്കുന്ന ഒരാള്‍ക്ക് അത് തടഞ്ഞു വയ്ക്കുമ്പോള്‍ വലിയ രീതിയിലുള്ള ഡിപ്രഷനുകള്‍ ഉണ്ടാകുന്നു. ഇതിലൂടെ കുട്ടിയുടെ ബ്രെയിന്റെ കോണ്സെന്ട്രേഷന് കുറയും.
പഠിപ്പിക്കുന്നതിനിടയില്‍ അനാവശ്യമായി വഴക്ക് പറയുക – പഠിപ്പിക്കുന്നത് അച്ഛനോ അമ്മയോ ആകട്ടെ, നിങ്ങളുടെ ഓര്‍മശക്തിയും പഠനവൈഭവവും കുട്ടിക്ക് ഉണ്ടാകണം എന്ന് പറയാനാകില്ല. അനാവശ്യമായ താരതമ്യങ്ങള്‍, വഴക്കുകള്‍, കുറ്റപ്പെടുത്തലുകള്‍ എന്നിവ കുട്ടിയുടെ ശ്രദ്ധ, ഓര്‍മ്മശക്തി എന്നിവയെ ബാധിക്കും. ഇടയ്ക്കിടയ്ക്ക് കുട്ടികളെ വഴക്ക് പറയുന്നത് അവരുടെ മനസ്സില്‍ അനാവശ്യ സ്ട്രെസ്സ് ഉണ്ടാക്കും. തുടര്‍ന്ന്, പഠിത്തത്തിലേക്ക് അത് കോണ്‍സെന്‍ട്രേറ്റ് ചെയ്യാന്‍ സാധിക്കാതെ വരികയും ചെയ്യും.




