പ്രേതത്തിന് വേണ്ടിയുള്ള തെരച്ചില്‍ യാത്രയില്‍ ഭൂതാന്വേഷകന് ദുരൂഹസാഹചര്യത്തില്‍ മരണം. ഒരു ഹൊറര്‍ സിനിമയിലെ ഒരു ഭാഗം പോലെ തോന്നിക്കുന്ന സംഭവത്തില്‍, കണക്റ്റിക്കട്ട് ആസ്ഥാനമായുള്ള ന്യൂ ഇംഗ്ലണ്ട് സൊസൈറ്റി ഫോര്‍ സൈക്കിക് റിസര്‍ച്ചിന്റെ സീനിയര്‍ ലീഡ് ഇന്‍വെസ്റ്റിഗേറ്ററായ 54 കാരനായ ഡാന്‍ റിവേരയാണ് മരണമടഞ്ഞത്. പ്രേതത്തെ തേടിയുള്ള ‘ഡെവിള്‍സ് ഓണ്‍ ദ റണ്‍ ടൂറി’ന്റെ ഭാഗമായി പാരാനോര്‍മല്‍ അക്റ്റിവിറ്റിക്ക്് കുപ്രസിദ്ധിയുള്ള പെന്‍സില്‍വാനിയയിലെ ഗെറ്റിസ്ബര്‍ഗിലായിരുന്നു മരണം.
അസാധാരണമായ കാരണം എന്തായിരുന്നെന്നാല്‍ ടൂറിന്റെ പ്രധാന ആകര്‍ഷണം ‘ഭൂതബാധയുള്ളതായി’ വിശ്വസിക്കപ്പെടുന്ന, കുപ്രസിദ്ധമായ റാഗ്ഗെഡി ആന്‍ പാവയായ ‘അന്നബെല്‍’ ആയിരുന്നുവെന്ന് പീപ്പിള്‍ റിപ്പോര്‍ട്ട് പങ്കിട്ടു. ‘തന്റെ അനുഭവങ്ങള്‍ പങ്കുവെക്കുന്നതിലും ആളുകളെ പാരനോര്‍മലിനെക്കുറിച്ച് പഠിപ്പിക്കുന്നതിനും വേണ്ടിയാണ് ഡാനിന്റെ നേതൃത്വത്തില്‍ പ്രേതാന്വേഷണ സംഘം എത്തിയത് തന്നെ. മന്ത്രവാദത്തിന്റെയും ഇരുണ്ട കലകളുടെയും ശക്തിയില്‍ വിശ്വസിക്കുന്ന ഒരാള്‍ ആയിട്ടും പ്രേതാത്മാവ് കുടിയിരിക്കുന്നു എന്ന് വിശ്വസിക്കപ്പെടുന്ന അന്നബെല്ലിനൊപ്പം ഒരാള്‍ എന്തിനാണ് യാത്ര ചെയ്തത് എന്നായിരുന്നു പലരും ചോദിച്ചത്.
സോള്‍ജിയേഴ്സ് നാഷണല്‍ ഓര്‍ഫനേജില്‍ ഗോസ്റ്റ്ലി ഇമേജസ് ഓഫ് ഗെറ്റിസ്ബര്‍ഗ് എന്ന ടൂര്‍ ഗ്രൂപ്പ് ആതിഥേയത്വം വഹിച്ച ‘ഡെവിള്‍സ് ഓണ്‍ ദി റണ്‍ ടൂറി’ന്റെ ഗെറ്റിസ്ബര്‍ഗ് ലെഗ് കഴിഞ്ഞ വാരാന്ത്യത്തില്‍ ആയിരുന്നു. ആഡംസ് കൗണ്ടി ഡിസ്പാച്ച് സ്‌കാനര്‍ ആര്‍ക്കൈവ്‌സ് കാണിക്കുന്നത് ഞായറാഴ്ച രാത്രി 8 മണിക്ക് ശേഷം റിവേരയുടെ പ്രായമുള്ള ഒരു പുരുഷ രോഗിയുടെ സിപിആറിന്റെ റിപ്പോര്‍ട്ടിനായി ഗെറ്റിസ്ബര്‍ഗിലെ ഹോട്ടലിലേക്ക് അഗ്‌നിശമന സേനാംഗങ്ങളെയും മെഡിക്കല്‍ ഉദ്യോഗസ്ഥരെയും വിളിക്കപ്പെട്ടിരുന്നു എന്നാണ്.
റിവേരയുടെ മരണകാരണം അറിയാന്‍ പോസ്റ്റ്മോര്‍ട്ടത്തിന്റെ ഫലങ്ങള്‍ പുറത്തുവരണം. ആ പോസ്റ്റ്മോര്‍ട്ടത്തിന്റെ അന്തിമ ഫലങ്ങള്‍, ഓഫീസ് അനുസരിച്ച്, കുറച്ച് മാസങ്ങള്‍ എടുത്തേക്കാം. ദീര്‍ഘകാലമായി നീണ്ടുനില്‍ക്കുന്ന ഈ ടൂര്‍ അടുത്ത കണ്‍ജുറിംഗ് അധ്യായമായ ‘ദി കണ്‍ജുറിംഗ്: ലാസ്റ്റ് റൈറ്റ്‌സ്’ തിയേറ്ററുകളില്‍ എത്തുന്ന അതേ സമയമായ ഈ സെപ്റ്റംബറില്‍ അവസാനിക്കും.
കോണ്‍ജറിംഗ് സിനിമാ ഫ്രാഞ്ചൈസി പുറത്തുവന്നതോടെ പാവയെ വെച്ചുള്ള അനേകം ഹോളിവുഡ് സിനിമകളും പുറത്തുവന്നിട്ടുണ്ട്. പ്രേതം കയറിയ ഒരു പാവയായിട്ടാണ് അന്നാബെല്ലിനെ ആള്‍ക്കാര്‍ വിശ്വസിക്കുന്നത്. ഹൊറര്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് ഇടയില്‍ ഈ പാവ കുപ്രസിദ്ധി നേടിയിട്ടുള്ളതാണ്. അമേരിക്കന്‍ പാരാനോര്‍മല്‍ അന്വേഷകരും എഴുത്തുകാരുമായ പരേതരായ എഡ്വേര്‍ഡ് വാറന്‍ മൈനിയും ലോറൈന്‍ റീത്ത വാറനും പങ്കുവെച്ച വിവരങ്ങളാണ് പിന്നീട് വന്‍ വിജയമായ കണ്‍ജറിംഗ് യൂണിവേഴ്‌സിന് കാരണമായത്.




