Movie News

പലസ്തീന്‍ പരാമര്‍ശത്തില്‍ പുലിവാലു പിടിച്ച് മിയാ ഖലീഫ; വന്‍ വിമര്‍ശനം, കനേഡിയന്‍ ബിസിനസും നഷ്ടമായി

ഇസ്രായേല്‍-ഹമാസ് യുദ്ധം കൊടുമ്പിരി കൊണ്ടിരിക്കെ പലസ്തീനെ പിന്തുണച്ച പോസ്റ്റിന് മിയാ ഖലീഫയ്ക്ക് കിട്ടിയ തിരിച്ചടി ചില്ലറയായിരുന്നില്ല. കനേഡിയന്‍ ബ്രോഡ്കാസ്റ്ററും റേഡിയോ അവതാരകനുമായ ടോഡ് ഷാപ്പിറോയുമായുള്ള ഒരു ബിസിനസും നടിക്ക് നഷ്ടമായിരുന്നു. എന്നാല്‍ ആഗോളമായി വന്‍ വിമര്‍ശനത്തിന് പിന്നാലെ നിലപാട് വ്യക്തമാക്കിക്കൊണ്ട് നടിയെത്തി.

അക്രമം പടര്‍ത്തുക ലക്ഷ്യമിട്ടുള്ള ട്വീറ്റായിരുന്നില്ലെന്നാണ് അവര്‍ പറഞ്ഞത്. ”പ്രസ്താവന ഒരു തരത്തിലും രൂപത്തിലോ രൂപത്തിലോ അക്രമം പടര്‍ത്തുന്നതല്ലെന്ന് ഞാന്‍ വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു. സ്വാതന്ത്ര്യ സമര സേനാനികള്‍ എന്ന് ഞാന്‍ പ്രത്യേകമായി എടുത്തു പറഞ്ഞു. അതിന് കാരണം എല്ലാ ദിവസവും പലസ്തീന്‍ പൗരന്മാര്‍ പോരാടുന്നത് സ്വാതന്ത്ര്യത്തിന് വേണ്ടിയാണ്.”

നേരത്തേ നടി പലസ്തീനികളുടെ പക്ഷത്ത് നിന്നുകൊണ്ടല്ലാതെ സ്ഥിതിഗതികള്‍ നോക്കിക്കാണാന്‍ ശ്രമിച്ചാല്‍ നിങ്ങള്‍ വര്‍ണ്ണവിവേചനത്തിന്റെ തെറ്റായ വശത്താണ് നില്‍ക്കുന്നതെന്ന് കാലക്രമേണെ തെളിയുമെന്ന് ട്വീറ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കനേഡിയന്‍ ബ്രോഡ്കാസ്റ്ററുടെ ട്വീറ്റും വന്നത്.

”ഇതൊരു ഭയാനകമായ ട്വീറ്റാണ് മിയാഖലീഫ. നിങ്ങളെ ഉടന്‍ പുറത്താക്കിയതായി കരുതുക. ഇത് വെറുപ്പുളവാക്കുന്നതാണ്. വെറുപ്പിന് അപ്പുറത്ത് ഒരു നല്ല മനുഷ്യനായി മാറൂ. മരണം, ബലാത്സംഗം, മര്‍ദനം, ബന്ദിയാക്കല്‍ എന്നിവയോട് നിങ്ങള്‍ ക്ഷമിക്കുന്നു എന്ന വസ്തുത തീര്‍ത്തും മോശമാണ്. ഇതിനൊന്നും മറുപടി പറയാന്‍ വാക്കുകളില്ല. നിങ്ങളുടെ അറിവില്ലായ്മ വിശദീകരിക്കാന്‍ കഴിയും. ഞങ്ങള്‍ക്ക് മനുഷ്യര്‍ ഒരുമിച്ച് നില്‍ക്കേണ്ടതുണ്ട്, പ്രത്യേകിച്ച് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍. നിങ്ങള്‍ ഒരു മികച്ച വ്യക്തിയാകാന്‍ ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. എന്നിരുന്നാലും, ഇത് നിങ്ങള്‍ക്ക് വളരെ വൈകിപ്പോയതായി തോന്നുന്നു.” കനേഡിയന്‍ ബ്രോഡ്കാസ്റ്റര്‍ നടിയുടെ ട്വീറ്റിനോട് പ്രതികരിച്ചു. .

ശനിയാഴ്ചയാണ് ഇസ്രയേലിനെതിരെ ഹമാസ് അപ്രതീക്ഷിത ആക്രമണം നടത്തിയത്. ഇരുവശത്തുമായി മരിച്ചത് 1200ലധികം ആളുകളാണ്. ആയിരക്കണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.