ഏകദിനത്തില്‍ അസാധാരണമായ സെഞ്ച്വറി നേടിക്കൊണ്ട് പാകിസ്താന് കളിക്കാരന് അയൂബ് ചരിത്രം സൃഷ്ടിച്ചു. കുറഞ്ഞ സ്കോര്‍ ചെയ്ത ഒരു മത്സരത്തില്‍ ടീമിന്റെ സ്കോര്‍ 150-ന് താഴെയുള്ളപ്പോള്‍ സെഞ്ച്വറി നേടിയാണ് അയൂബ് ഞെട്ടിച്ചത്. 150 ല്‍ താഴെ സ്കോര്‍ ചെയ്ത ഒരു ഏകദിന മത്സരത്തില്‍ സെഞ്ച്വറി നേടുന്ന ആദ്യ കളിക്കാരനാണ് അയൂബ്.
സെഞ്ച്വറി പിറന്ന ഏറ്റവും കുറഞ്ഞ ടീം സ്കോറെന്ന റെക്കോര്‍ഡ് നമീബിയയ്ക്കെതിരെ സ്കോട്ലന്റിന്റേതാണ്. 157-0 എന്ന സ്കോറില്‍ സ്കോട്ലന്റ് വിജയിച്ച മത്സരത്തില്‍ സ്കോട്ട്ലന്‍ഡ് ബാറ്റര്‍ ജോര്‍ജ്ജ് മുന്‍സി 61 പന്തില്‍ പുറത്താകാതെ 103 റണ്‍സ് നേടി. 2023 ലെ ക്രിക്കറ്റ് ലോകകപ്പ് ലീഗ് 2 മത്സരത്തിലായിരന്നു ഈ സ്കോര്‍. മത്സരം സ്കോട്ലന്റ് 10 വിക്കറ്റ് വിജയം നേടി.
1992 ലോകകപ്പില്‍ ന്യൂസിലന്‍ഡിനെതിരെ 167 റണ്‍സ് പിന്തുടരുന്നതിനിടെ 119 റണ്‍സ് നേടിയ സെഞ്ചുറിയോടെ പാക്കിസ്ഥാന്റെ ഏറ്റവും കുറഞ്ഞ ടീം ടോട്ടല്‍ എന്ന റെക്കോര്‍ഡ് റമീസ് രാജ സ്വന്തമാക്കിയിരുന്നു. എന്നാല്‍ 150 റണ്‍സില്‍ താഴെ സ്കോര്‍ ചെയ്യുന്ന മത്സരത്തില്‍ സെഞ്ച്വറി നേടിയ ആദ്യത്തെയാളായിട്ടാണ് അയൂബ് മാറിയത്്. 62 പന്തില്‍ 17 ബൗണ്ടറിയും മൂന്ന് സിക്സറും പറത്തി.
ഈ വര്‍ഷമാദ്യം പാക്കിസ്ഥാനുവേണ്ടി ഏകദിനത്തിലും ടെസ്റ്റിലും അരങ്ങേറ്റം കുറിച്ച അയൂബ്, 2023-ല്‍ തന്റെ ആദ്യ ടി20 ഐ ക്യാപ്പ് നേടി. ബുലവായോയിലെ തന്റെ തകര്‍പ്പന്‍ പ്രകടനത്തിന് മുമ്പ്, അയൂബിന് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നാല് ഫിഫ്റ്റി പ്ലസ് സ്കോര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. സിംബാബ്വെയ്ക്കെതിരായ ആദ്യ ഏകദിനത്തിലെ നാണംകെട്ട തോല്‍വിക്ക് ശേഷം, ഒരു അദ്ഭുതകരമായ ഇന്നിംഗ്സ് കളിച്ച അദ്ദേഹം പരമ്പര 1-1 ന് സമനിലയിലാക്കാന്‍ സഹായിച്ചു. ഇടംകൈയ്യന്‍ ബാറ്റ്സ്മാനാണ് സയിം അയൂബ്.