സ്വന്തമായി ഒരു വീട് ഉണ്ടെങ്കിലും അത് വേണ്ടെന്ന് വച്ച് വര്‍ഷങ്ങളായി കാറിനുള്ളില്‍ ജീവിക്കുകയാണ് ചൈനക്കാരനായ ഷാങ് യുന്‍ലയ് എന്ന 41 കാരന്‍. സാധാരണ ശൈലിയിലുള്ള ജീവിതം മൂലം ഉണ്ടാകാന്‍ സാധ്യതയുള്ള സാമ്പത്തിക ബാധ്യതകളല്ല, ജീവിതരീതി നല്‍കുന്ന സ്വതന്ത്രമാണ് അദ്ദേഹത്തിന് പ്രേരണയായത്.
സാങ്ങിന്റെ വീട് സ്ഥിതിചെയ്യുന്നത് യാങ്ജിയാങ്ങിലാണ്. ടെക് മേഖലയില്‍ ജോലി ചെയ്യുന്ന അദ്ദേഹം 6 വര്‍ഷം മുമ്പ് ജോലിക്കായി ഷാങ് ഷെന്‍ഷെനിലേക്ക് മാറി. അവിടെ താമസം ഒരു വാടകഫ്‌ളാറ്റിലായിരുന്നു. 2500 യുവാന്‍ പ്രതിമാസം വാടക നല്‍കിയിരുന്നു. അതില്‍ ബുദ്ധിമുട്ടുകളൊന്നും അദ്ദേഹത്തിന് തോന്നിയതേയില്ല. ഒരു പാര്‍ക്കിലെ ക്യാമ്പിങ് യാത്രയില്‍ പങ്കെടുത്തതോടെയാണ് കാഴ്ചപ്പാടുകളില്‍ മാറ്റം വന്നത്. ജീവിതത്തിന്റെ പതിവുക്രമം ഒന്ന് മാറ്റിപിടിച്ചാലോ എന്ന് ഷാങ് ആലോചിച്ചു.
കാറില്‍ ഉറങ്ങി എണീറ്റത്തിന് ശേഷം അയാള്‍ ജിമ്മിലെത്തി വ്യായാമം ചെയ്യും. പിന്നീട് ഒരു കുളി പാസാക്കും. ആഹാരം കഴിക്കുന്നത് ജോലി സ്ഥലത്തെ കഫേറ്റീരിയയില്‍ നിന്നുമാണ്. ജോലി കഴിഞ്ഞ് കാര്‍ ചാര്‍ജ് ചെയ്യും. പിന്നീട് വണ്ടി പാര്‍ക്ക് ചെയ്ത് മെത്ത വിരിച്ച് ഉറങ്ങും. പാര്‍ക്കിലെ പബ്ലിക് ടോയ്‌ലറ്റിലാണ് ദിനചര്യകള്‍. ഭക്ഷണമടക്കം 100 യുവാന്‍ മാത്രമാണ് ചെലവ്.
ഇനി വാടകയൊന്നും മില്ലാതെ ജീവിക്കാനായി ഒരിടം കിട്ടിയാലും അവടേക്ക് മാറാനായി തയ്യാറല്ലെന്ന് ഷാങ് പറയുന്നു. ഷാങ്ങിന്റെ നാല് നില വീട് ഒഴിഞ്ഞ് കിടക്കും. ആഴ്ചയിലൊരിക്കല്‍ അവിടെയെത്തി തുണികള്‍ കഴുകും. കുടുംബവുമൊത്ത് സമയം ചിലവഴിക്കും. ഈ കാറിലുള്ള ജീവിതം 11 ലക്ഷം രൂപ എങ്കിലും സമ്പാദിക്കാനായി സഹായിച്ചുവെന്നും ഇയാള്‍ പറയുന്നു.