Hollywood

വസ്ത്രാലങ്കാര പുരസ്‌ക്കാരം പ്രഖ്യാപിക്കാനെത്തിയത് പരിപൂര്‍ണ്ണ നഗ്നനായി; ഓസ്‌ക്കര്‍വേദിയില്‍ ഞെട്ടിച്ച് ജോണ്‍സീന- Video

അവാര്‍ഡുകള്‍ വാരിക്കൂട്ടി ഓപ്പണ്‍ഹൈമറും പൂവര്‍തിംഗ്‌സും തിളങ്ങിവിളങ്ങിയ ഓസ്‌ക്കര്‍ പുരസ്‌ക്കാരവേദിയില്‍ പക്ഷേ ശരിക്കും ഞെട്ടിച്ചത് ഡബ്‌ള്യൂ ഡബ്‌ള്യൂ ഈ താരം ജോണ്‍സീന. ഫാഷന്റെയും നിറങ്ങളുടെയും കണ്ണഞ്ചിപ്പിക്കുന്ന വസ്ത്രങ്ങളുടെയും വേദിയായ ഓസ്‌ക്കറില്‍ പൂര്‍ണ്ണ നഗ്നനായി എത്തിയായിരുന്നു ജോണ്‍സീന ഞെട്ടിച്ചത്.

വസ്ത്രാലങ്കാരത്തിന്റെ പുരസ്‌ക്കാരം ജോണ്‍സീന സമ്മാനിച്ചത് നഗ്നനായിട്ടായിരുന്നു. മികച്ച വസ്ത്രാലങ്കാരം അവതരിപ്പിക്കാന്‍ ഓസ്‌കാര്‍ വേദിയില്‍ എത്തിയപ്പോള്‍ ജോണ്‍ സീന ഒന്നും ധരിച്ചിരുന്നില്ല. ചടങ്ങിന്റെ അവതാരകന്‍ ജിമ്മികിമ്മല്‍ സീനയെ സ്റ്റേജില്‍ അവതരിപ്പിക്കുകയും നഗ്‌നനായി സ്റ്റേജില്‍ വരുമെന്ന് സൂചന നല്‍കുകയും ചെയ്തു. ‘ഇന്ന് ഒരു നഗ്‌നനായ മനുഷ്യന്‍ സ്റ്റേജിന് മുകളിലൂടെ ഓടുന്നത് നിങ്ങള്‍ക്ക് സങ്കല്‍പ്പിക്കാനാകുമോ? അത് ഭ്രാന്തായിരിക്കില്ലേ? കമ്മല്‍ ചോദിച്ചു. പിന്നാലെ മികച്ച വസ്ത്രാലങ്കാര അവാര്‍ഡ് സമ്മാനിക്കുന്നതിനായി, ജോണ്‍ സീന, സൈഡില്‍ നിന്ന് തല പുറത്തേക്ക് നോക്കി. പിന്നീട് വേദിയിലേക്ക് കടന്നു വന്ന അദ്ദേഹം തന്റെ സ്വകാര്യ ഭാഗങ്ങള്‍ വിജയിയുടെ പേര് പ്രഖ്യാപിക്കാന്‍ വന്ന കവര്‍ കൊണ്ട് മൂടുകയും സദസ്സിലുള്ള എല്ലാവരേയും ഞെട്ടിക്കുകയും ചെയ്തു.

അദ്ദേഹം പറഞ്ഞു, ”വസ്ത്രങ്ങള്‍, അവ വളരെ പ്രധാനമാണ്. ഒരുപക്ഷേ ഇവിടെ ഏറ്റവും പ്രധാനപ്പെട്ട കാര്യവും” അദ്ദേഹം പറഞ്ഞു. നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടവരുടെ പേര് വായിക്കാന്‍ ലൈറ്റുകള്‍ മങ്ങിയപ്പോള്‍, നിരവധി സഹായികള്‍ അദ്ദേഹത്തിന് വിപുലമായ ഗൗണുമായി രക്ഷപ്പെടുത്താന്‍ എത്തി. തുടര്‍ന്ന് അദ്ദേഹം വിഭാഗത്തിലെ വിജയിയെ പ്രഖ്യാപിച്ചു- ഹോളി വാഡിംഗ്ടണ്‍ ഫോര്‍ പുവര്‍ തിംഗ്‌സ്. ബാര്‍ബിക്ക് വേണ്ടി ജാക്വലിന്‍ ഡുറന്‍, കില്ലേഴ്‌സ് ഓഫ് ദി ഫ്‌ലവര്‍ മൂണിന് വേണ്ടി ജാക്വലിന്‍ വെസ്റ്റ്, നെപ്പോളിയന് വേണ്ടി ജാന്റി യേറ്റ്‌സ്, ഡേവ് ക്രോസ്മാന്‍, ഓപ്പണ്‍ഹൈമറിന് വേണ്ടി എലന്‍ മിറോജ്‌നിക്ക് എന്നിവരടങ്ങിയ വിഭാഗത്തിലാണ് അവര്‍ വിജയിച്ചത്.