Featured Movie News

ഇത് ഓം മുറികണ്ണേ… തമിഴ് ഡയലോഗുമായി ഒരുമുറി ഒരു കട്ടിൽ ടീസർ പുറത്ത്

ഷാനവാസ്.കെ.ബാവാക്കുട്ടി സംവിധാനം ചെയ്യുന്ന ഒരു കട്ടിൽ ഒരു മുറി എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ പുറത്തുവിട്ടു. പൂർണ്ണിമ ഇന്ദ്രജിത്തും പ്രിയംവദാ കൃഷ്ണയുമാണ് ഇവിടെ അഭിനയിച്ചിരിക്കുന്നത്. ഒരു കട്ടിലിൽ ബഡ്ഷീറ്റ് വിരിക്കുന്നതിനിടയിലാണ് ഇരുവരുടേയും ഈസംഭാഷണം.ഇതിൽ പൂർണ്ണിമ അവതരിപ്പിക്കുന്നത് തമിഴ് കഥാപാത്രമാണ്. പേര് അക്കമ്മ’ ഒരു മുറിയും ഒരു കട്ടിലും പ്രധാന കഥാപാത്രമാകുന്ന ചിത്രമെന്ന നിലയിൽ ഈ ചിത്രത്തിന് ഏറെ പ്രാധാന്യമുണ്ട്. വളരെ രസകരവും കൗതുകവുമായ ഒരു കഥാപാത്രമാണ് പൂർണ്ണിമയുടെ അക്കമ്മ എന്ന കഥാപാത്രം.

മധു മിയാ .എന്നാണ് പ്രിയംവദയുടെ കഥാപാത്രത്തിന്റെ പേരു്. യുവനിരയിലെ ശ്രദ്ധേയനായ നടൻ ഹക്കിംഷായാണ് നായകൻ. വിജയരാഘവൻ, ഷമ്മി തിലകൻ, ജനാർദ്ദനൻ, ജാഫർ ഇടുക്കി, ഗണപതി, സ്വാതി ദാസ് പ്രഭു, പ്രശാന്ത് മുരളി, മനോഹരി ജോയ്, തുഷാരപിള്ള വിജയകുമാർ പ്രഭാകരൻ | ഹരിശങ്കർ, രാജീവ്.വി.തോമസ്, ഉണ്ണിരാജാ’ ജിബിൻ ഗോപിനാഥ്, ദേവരാജൻ കോഴിക്കോട് എന്നിവരും പ്രധാന താരങ്ങളാണ്.

രഘുനാഥ് പലേരിയുടേതാണു തിരക്കഥ.ഗാനങ്ങൾ .- അൻവർ അലി, രഘുനാഥ് പലേരി. സംഗീതം – അങ്കിത് മേനോൻ – വർക്കി ഛായാഗ്രഹണം -എൽദോസ് ജോർജ്. എഡിറ്റിംഗ് – മനോജ്.സി.എസ്. കലാസംവിധാനം -അരുൺ ജോസ്. മേക്കപ്പ് – അമൽ പീറ്റർ – കോസ്റ്റ്വും – ഡിസൈൻ.നിസ്സാർ റഹ്മത്ത്.സപ്ത തരംഗ് കിയേഷൻസും വിക്രമാദിത്യൻ ഫിലിംസും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ഈ ചിത്രം സപ്തത രംഗ് പ്രദർശനത്തിനെത്തിക്കുന്നു.