Hollywood

98.5 മില്യണ്‍ ഡോളര്‍ സ്പീല്‍ബെര്‍ഗ് സിനിമയില്‍ തനിക്ക് കിട്ടിയ പ്രതിഫലം കേട്ടാല്‍ ഞെട്ടുമെന്ന് ഓപ്ര വിന്‍ഫ്രി

ലോകത്ത് ഇന്ന് ഏറ്റവും അറിയപ്പെടുന്ന പേരുകളില്‍ ഒന്നാണ് ഓപ്പറാ വിന്‍ഫ്രിയുടേത്. ഓപ്ര വിന്‍ഫ്രെ ഷോ അനേകം ആരാധകരുള്ള പരിപാടിയാണ്. എന്നാല്‍ തന്റെ ആദ്യ സിനിമയില്‍ വിഖ്യാത സംവിധായകന്‍ സ്റ്റീവന്‍ സ്പില്‍ബര്‍ഗ് തനിക്ക് നല്‍കിയ പ്രതിഫലം വളരെ കുറവായിരുന്നെന്നും എന്നാല്‍ സിനിമയുടെ ഭാഗമാകുക എന്ന ലക്ഷ്യത്തില്‍ മാത്രം താന്‍ അതില്‍ പരാതി പറഞ്ഞില്ലെന്നും താരം പറയുന്നു.

ദി കളര്‍ പര്‍പ്പിള്‍ എന്ന സിനിമയില്‍ സോഫിയയായി അഭിനയിച്ചതിന് തനിക്ക് വെറും 35,000 ഡോളറാണ് പ്രതിഫലം കിട്ടിയതെന്നും പറഞ്ഞു. അടിച്ചമര്‍ത്തലും ദുരുപയോഗവും മറികടക്കാന്‍ പാടുപെടുന്ന ആഫ്രിക്കന്‍-അമേരിക്കന്‍ സ്ത്രീയായ സെലി ഹാരിസ് ജോണ്‍സന്റെ കഥ പറഞ്ഞ
ആലിസ് വാക്കറിന്റെ അതേ പേരിലുള്ള പുലിറ്റ്സര്‍ സമ്മാനം നേടിയ നോവലിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ സിനിമ.

സാഗ്-അഫ്ട്ര സ്‌ട്രൈക്കിന് മുമ്പ് എസ്സെന്‍സിന് നല്‍കിയ അഭിമുഖത്തിലാണ് വിന്‍ഫ്രി ദി കളര്‍ പര്‍പ്പിളില്‍ തനിക്ക് കിട്ടിയ ശമ്പളം വെളിപ്പെടുത്തിയത്. അതേമസയം സിനിമാ അഭിനയം എന്ന സ്വപ്‌നവുമായി നടന്നിരുന്നതിനാല്‍ കുറഞ്ഞ പ്രതിഫലത്തെക്കുറിച്ച് ഖേദം തോന്നിയില്ലെന്നും പറഞ്ഞു. എന്നാല്‍ എന്തുകൊണ്ടാണ് തനിക്ക് ദി കളര്‍ പര്‍പ്പിളിനായി ഇത്രയും കുറച്ച് ഓഫര്‍ നല്‍കിയതെന്ന് വിന്‍ഫ്രി വിശദീകരിച്ചില്ല.

1985-ല്‍ 35,000 ഡോളര്‍ അത്ര മോശം തുകയായിരുന്നില്ല. ഇപ്പോഴത്തെ പണപ്പെരുപ്പത്തിന്റെ കണക്കനുസരിച്ച്, 35,000 ഡോളര്‍ ഇന്നത്തെ ഏകദേശം 100,000 ഡോളറായി ആയി താരതമ്യപ്പെടുത്താവുന്നതാണെന്നും പറയുന്നു. എന്നാല്‍ സിനിമയിലെ മറ്റു താരങ്ങള്‍ക്ക് വലിയ ശമ്പളം നല്‍കി. സിനിമയില്‍ ബാറ്റ്മാനെ അവതരിപ്പിച്ച ജാക്ക് നിക്കോള്‍സണിന് 6 ദശലക്ഷം ഡോളര്‍ മുന്‍കൂറായി നല്‍കപ്പെട്ടു, മൈക്കല്‍ ജെ. ഫോക്‌സിന് 250,000 ഡോളര്‍ നല്‍കി. ദി കളര്‍ പര്‍പ്പിള്‍ കഴിഞ്ഞ് ഒരു വര്‍ഷം കഴിഞ്ഞാണ് ഓപ്ര വിന്‍ഫ്രെ ഷോ പ്രീമിയര്‍ ചെയ്യുന്നത്.