Oddly News

‘ഇതുവരെ ആരും കുടിക്കാത്ത കാപ്പി’; സോഷ്യൽ മീഡിയയിൽ തരംഗമാകുന്ന ‘ഓപ്പൺഹൈമർ കോഫി’!

ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് സിനിമാപ്രേമികളെ ഒന്നാകെ ആകർഷിച്ച ചിത്രമാണ് ക്രിസ്റ്റഫർ നോളന്റെ ‘ഓപ്പൺഹൈമർ’. അണുബോംബിന്റെ സ്രഷ്ടാവായ ജെ. റോബർട്ട് ഓപ്പൺഹൈമറിന്റെ ജീവിതത്തെ അധികരിച്ച് സൃഷ്ടിച്ച ഈ സിനിമ ഇതിനോടകം ഗോൾഡൻ ഗ്ലോബ്, ക്രിട്ടിക്‌സ് ചോയ്‌സ് അവാർഡ് എന്നിവയുൾപ്പടെ നിരവധി അംഗീകാരങ്ങൾ നേടിക്കഴിഞ്ഞു. ക്രിസ്റ്റഫർ നോളന്റെ ‘മാസ്റ്റർപീസ്’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ സിനിമ വരാനിരിക്കുന്ന അക്കാദമി അവാർഡുകളിൽ മത്സരാർത്ഥിയുമാണ്. (Oppenheimer-Inspired Coffee Video Goes Viral)

ഇപ്പോഴിതാ, ഈ ചിത്രത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ക്യുക്ക് ഷിയോ തയ്യാറാക്കിയ ഒരു വിഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വീഡിയോയില്‍ കാണുന്നത് ക്യുക്ക് ഷിയോ ഒരു പാനീയം ഉണ്ടാക്കുന്നതും അതിന് ‘ഓപ്പൻഹൈമർ കോഫി’ എന്ന് പേരിടുന്നതുമാണ്. എന്നാൽ ഈ വീഡിയോയുടെ പ്രത്യേകത കാപ്പി ഉണ്ടാക്കുന്ന വിഡീയോ ഓപ്പൺഹൈമർ സിനിമയിൽ ഉപയോഗിച്ച അതേ വിഎഫ്എക്‌സിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ചിത്രീകരിച്ചത് എന്നതാണ്.

ബാക്ക്ഗ്രൗണ്ടിൽ ലുഡ്‌വിഗ് ഗൊറാൻസന്റെ സംഗീതവും കേൾക്കാം. കമ്പ്യൂട്ടർ ജനറേറ്റഡ് ചിത്രങ്ങളൊന്നുമില്ല. 5 ദിവസത്തെ ചിത്രീകരണം + എഡിറ്റിംഗ്,” എന്ന കുറിപ്പോടെയാണ് ക്യൂക്ക് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. എന്നാല്‍ ഇഫക്റ്റ് സൃഷ്ടിക്കാൻ താൻ ഉപയോഗിച്ച ഘടകങ്ങള്‍ ടൈപ്പ്റൈറ്റർ, കോഫി ബീൻ ഗ്രൈൻഡർ, കോഫി സിപ്പിംഗ് സൗണ്ട് എന്നിവയാണെന്നാണ് ക്യുക്ക് ഷിയോ പറയുന്നത്. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വിഡിയോയ്ക്ക് ഇതിനോടകം 14 മില്യൺ വ്യൂസും 1.2 മില്യണിലധികം ലൈക്കുകളും ലഭിച്ചിട്ടുണ്ട്.

വീഡിയോ കാണാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

https://www.instagram.com/reel/CxNfGAOpzfx/?utm_source=ig_embed&ig_rid=6a8bdbd2-3c30-4d94-a57a-6c4b4fec23a0