ഇന്‍സ്റ്റഗ്രാമില്‍ സൈമണ്‍ ആന്‍ഡ് സിയൂക്സി എന്നൊരു പ്രൊഫൈലുണ്ട്. ഇവര്‍ ദമ്പതികളാണ് അതും വെറും ദമ്പതികളല്ല കേട്ടോ പാമ്പ് വിദഗ്ധരായ ദമ്പതികള്‍. മുന്നൂറിലേറെ പാമ്പുകളെ പറ്റിയുള്ള വിവരണങ്ങള്‍ ഇവിടെ കാണാനായി സാധിക്കും. പാമ്പുപിടിത്തക്കാരിലെ രാജ്യന്തര സെലിബ്രിറ്റികളായ സൈമണ്‍ കീസും ജീവിതപങ്കാളി സിയുക്സി ഗില്ലെറ്റുമാണ് ഈ പ്രൊഫൈലിന് പിന്നില്‍.
പാമ്പ് പിടിത്തം ലളിതമായി അവതരിപ്പിച്ചാണ് 50 കാരനായ സൈമണ്‍ കീസ് പ്രശസ്തി നേടിയത്. ധാരളം പ്രകൃതി സ്നേഹികളുടെ പ്രത്യേകിച്ച് പാമ്പുസ്നേഹികളുടെ മനസ്സുകീഴടക്കാനായി സൈമണിന് സാധിച്ചു.പാമ്പിനെ പിടികൂടിയതിന് ശേഷം സ്വാഭാവിക വാസസ്ഥലങ്ങലിലേക്ക് തുറന്നുവിടുന്നതാണ് സൈമണിന്റെ രീതി. ടാറ്റു ആര്‍ട്ടിസ്റ്റായ സൈമണിന്റെ ശരീരം മുഴവന്‍ ടാറ്റുവാണ്.
നാഷണല്‍ ജ്യോഗ്രഫിക് ചാനലിലെ സ്നേക് സിറ്റി എന്ന പ്രോഗ്രമിലൂടെ ലോകമെമ്പാടും ലക്ഷണക്കണക്കിന് ആരാധകരെ സൃഷ്ടിച്ചു. ഇംഗ്ലണ്ടിലായിരുന്നു സൈമണിന്റെ ജനനം.ചെറുപ്പം മുതല്‍ തന്നെ സൈമണ്‍ മൃഗസ്നേഹിയാണ്. ഉരഗങ്ങളോട് ചെറുപ്പം മുതല്‍ തന്നെ സ്നേഹിക്കാണിച്ചിരുന്നു. അതിന് ശേഷം ഇവയെ പറ്റിയുള്ള പുസ്തകങ്ങള്‍ വായിക്കാനായി ആരംഭിച്ചു.
10 വയസ്സുള്ളപ്പോള്‍ വീടിന് സമീപത്തെ പറമ്പില്‍ വെച്ച് സൈമണ്‍ ഒരു പാമ്പിനെ പിടികൂടി. പന്ത്രണ്ടാം വയസ്സില്‍ പാമ്പിനെ വളര്‍ത്തി തുടങ്ങി. നാഷണല്‍ ജ്യോഗ്രഫിക്കിലെ സ്നേക്ക് സിറ്റി എന്ന പ്രോഗ്രാമാണ് സൈമണിനെ പ്രശസ്തനാക്കിയത്.
ദക്ഷിണാഫ്രിക്ക, യൂറോപ്പ് എന്നിവിടങ്ങളില്‍ നിന്നായി നൂറിലേറെ പാമ്പുകളെ സൈമണ്‍ പിടിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഒരുപാട് തവണ കടിയേറ്റുമുണ്ട്.ഒരുകാലത്ത് താന്‍ കിടക്കുന്ന മുറിയില്‍ 88 വിഷപാമ്പുകളുണ്ടായിരുന്നുവെന്ന് പറഞ്ഞ് സൈമണ്‍ ലോകത്തിനെ ഞെട്ടിച്ചു.