ഒരിക്കല്‍ സ്കൂളില്‍ നിന്ന് പുറത്താക്കപ്പെടുകയും ‘കാട്ടുവാസി’ എന്ന് അപഹസിക്കപ്പെടുകയും ചെയ്ത ബീഹാറിലെ സത്യം സുന്ദരത്തിന്റെ ജീവിതം മാറ്റിമറിച്ചത് മുളയാണ്. 2022ല്‍ സത്യം തന്റെ ‘മണിപ്പൂരി ബാംബൂ ആര്‍ട്ടിഫാക്ട്സ്’ എന്ന ബിസിനസ്സ് ആരംഭിച്ച അദ്ദേഹം ഇപ്പോള്‍ 25 ലക്ഷം രൂപ വാര്‍ഷിക വരുമാനം നേടുന്നുണ്ട്.
നാക്കുവടി, ടൂത്ത് ബ്രഷുകള്‍, പേന സ്റ്റാന്‍ഡുകള്‍, നെക്ക്പീസുകള്‍, കൊത്തുപണികള്‍, ലാമ്പ് ഷെയ്ഡുകള്‍, ദാണ്ഡിയ സ്റ്റിക്കുകള്‍, താപനില പ്രദര്‍ശിപ്പിക്കുന്ന ഫ്ലാസ്കുകള് എന്നിവയുള്‍പ്പെടെ. റോഡരികില്‍ 15 മുള കുപ്പികള്‍ വില്ക്കുന്നതില് തുടങ്ങിയ അദ്ദേഹം ഇന്ന് കുറഞ്ഞത് 150 ഇനം മുള ഉല്പന്നങ്ങള് വില്‍ക്കുന്നു. രണ്ട് വര്‍ഷത്തിനുള്ളില്‍ ബിസിനസ് തെലങ്കാന, കേരളം, ഗുജറാത്ത്, മഹാരാഷ്ട്ര, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിച്ചു.
മുന്ഗര് ജില്ലയിലെ ലഖന്പൂര് ഗ്രാമത്തില്‍ ജനിച്ച സത്യം സര്‍ക്കാര്‍ സ്കൂളിലാണ് പഠിച്ചത്. എല്ലാ ദിവസവും, അവന് ഒരു ചണസഞ്ചിയില്‍ പുസ്തകങ്ങളുമായി സ്കൂളിലേക്ക് പോകും. പിന്നീട്, പിതാവിന്റെ സ്ഥലംമാറ്റത്തിന് ശേഷം അദ്ദേഹത്തിന്റെ കുടുംബം പൂര്‍ണിയയിലേക്ക് മാറി. അതോടെ വിദ്യാഭ്യാസം തടസ്സപ്പെട്ടു. അടിസ്ഥാനകാര്യങ്ങള്‍ വ്യക്തമല്ലാത്തതിനാല്‍ കുറച്ച് വിഷയങ്ങളില്‍ പരാജയപ്പെടുമായിരുന്നു. രണ്ടാം ക്ലാസ്സില്‍ എത്തിയപ്പോള്‍ വീണ്ടും കണക്ക്, ഇംഗ്ലീഷ് തുടങ്ങിയ വിഷയങ്ങളില്‍ തോറ്റു. ലോക തോല്‍വി എന്നായി വിളിപ്പേര്. പിന്നീട്, മാതാപിതാക്കള്‍ കുട്ടിയെ ഒരു കോണ്‍വെന്റ് സ്കൂളില്‍ ചേര്‍ത്തു.
എന്നാല്‍ ഗ്രാമത്തില്‍ നിന്ന് വന്നതിനാല്‍ കാട്ടുവാസി എന്ന് വിളിച്ച് അവര്‍ പുറത്താക്കി. സ്കൂളിലേക്ക് തിരികെ കൊണ്ടാക്കാന്‍ വന്ന മാതാവിനെയും അവര്‍ പരിഹസിച്ചു. കൂടുതല്‍ നാണം കെടുത്തി വിട്ടു. ഒടുവില്‍, അടുത്തുള്ള ഒരു സ്കൂളില്‍ ചേര്‍ന്നു, എങ്ങനെയോ ബോര്‍ഡ് പരീക്ഷകളിലൊക്കെ ജയിച്ചു കേറി. ഉന്നത വിദ്യാഭ്യാസത്തിനായി കൊല്‍ക്കത്തയിലേക്ക് മാറിയ സത്യം ബിസിഎ ബിരുദത്തോടെ ബിരുദം പൂര്‍ത്തിയാക്കി. ബീഹാറില്‍ നിന്നുള്ള മിക്ക യുവാക്കളെയും പോലെ, സത്യവും ഒരു സര്‍ക്കാര്‍ ജോലി നേടാന്‍ നിര്‍ബന്ധിതനായി.
അച്ഛന് ബിഹാര്‍ പോലീസില്‍ ജോലി ചെയ്യുന്നു. അങ്ങനെ, ഒരു സര്‍ക്കാര്‍ ജോലി ലഭിക്കാന്‍ എന്നിലും സമ്മര്‍ദ്ദം ചെലുത്തി. പരീക്ഷയെഴുതി കേറാനായില്ല. എന്നാല്‍ രണ്ടാമത് ശ്രമിക്കുന്നതിന് പകരം ബിസിനസ് അഡ്മിനിസ്ട്രേഷനില്‍ ഉന്നത വിദ്യാഭ്യാസത്തിന് പോയി. 2020-ല്‍, സത്യം സ്വന്തം തീരുമാനപ്രകാരം ഒരു എംബിഎയ്ക്ക് ചേര്‍ന്നു. ജീവിതത്തില്‍ ആദ്യമായി ശരിയായ തീരുമാനമെടുത്തതെന്ന് തോന്നി.
നല്ല ആശയവിനിമയം, അവതരണം, മാര്‍ക്കറ്റിംഗ് എന്നിവ വളര്‍ത്തിയെടുക്കാന്‍ എംബിഎ സഹായിച്ചതായി അദ്ദേഹം പറഞ്ഞു. ഇതിനിടയില്‍ ഇന്റേണ്‍ഷിപ്പ് ചെയ്തതിന്റെ ഭാഗമായി വന്‍ കമ്പനികള്‍ പ്ളേസ്മെന്റുമായി എത്തി. എന്നാല്‍ അത് സ്വീകരിക്കുന്നതിന് പകരം സ്വന്തമായി ബിസിനസ് ചെയ്യാനിറങ്ങി. വടക്കുകിഴക്കന്‍ മേഖലയിലെ മുളയിലേക്ക് തിരിഞ്ഞു. അപ്പോഴാണ് മുള ഉപയോഗിച്ച് ഒരാള്‍ക്ക് ഉണ്ടാക്കാന്‍ കഴിയുന്ന ഉല്‍പ്പന്നങ്ങളെ കുറിച്ച് അന്വേഷിച്ചത്. അങ്ങിനെ ബീഹാറില്‍ മുള നിര്‍മ്മാണ യൂണിറ്റ് സ്ഥാപിക്കുന്ന ആദ്യത്തെ വ്യക്തിയായി.
കോവിഡ് കാലത്ത് പരിസ്ഥിതി സൗഹൃദ മുള ഉല്പന്നങ്ങളുടെ വര്‍ദ്ധിച്ചുവരുന്ന ഡിമാന്‍ഡും നിരീക്ഷിച്ചതോടെ ബിസിനസ്സ് തുടങ്ങാന്‍ പറ്റിയ അവസരം കിട്ടി. ഇളയ സഹോദരനില്‍ നിന്ന് 15,000 രൂപ വാങ്ങി റോഡരികില്‍ 10 കഷണങ്ങളുള്ള മുള കുപ്പികള്‍ കൊണ്ട് ഒരു ചെറിയ മേശയുണ്ടാക്കി. മുള ഉല്‍പ്പന്നങ്ങള്‍ വാങ്ങാനുള്ള ആളുകളുടെ സന്നദ്ധത മനസ്സിലാക്കാന്‍ വേണ്ടിയായിരുന്നു. പ്ലാസ്റ്റിക്കിന് പകരം പരിസ്ഥിതി സൗഹൃദ ഉല്‍പ്പന്നങ്ങള്‍ സ്വീകരിക്കാന്‍ ആളുകളെ പ്രോത്സാഹിപ്പിക്കാനും ശ്രമിച്ചു. പ്ലാസ്റ്റിക് ഉപയോഗം കുറക്കുന്നതിനും ഇതര മുള ഉല്പന്നങ്ങള് സ്വീകരിക്കുന്നതിനുമുള്ള പോസ്റ്ററുകളുമായി ഞാന്‍ ജനക്കൂട്ടത്തില്‍ നിന്നു. എന്നോട് സംവദിക്കാന്‍ ആളുകള്‍ വണ്ടി നിര്‍ത്തി.
2022 ന്റെ തുടക്കത്തില്‍, പ്രധാനമന്ത്രിയുടെ എംപ്ലോയ്മെന്റ് ജനറേഷന് പ്രോഗ്രാമിന് (പിഎംഇജിപി) കീഴില്‍ അദ്ദേഹത്തിന് 8 ലക്ഷം രൂപ സാമ്പത്തിക സഹായം ലഭിച്ചു. അവസാന സെമസ്റ്റര്‍ പരീക്ഷ കഴിഞ്ഞ് ഒരു മാസത്തിന് ശേഷം മെയ് പകുതിയോടെ അമ്മ ആശാ അനുരാഗിണിക്കൊപ്പം അദ്ദേഹം തന്റെ കമ്പനി ആരംഭിച്ചു. 10 മുതല്‍ 40,000 രൂപ വരെ വിലയുള്ള അദ്ദേഹം നിലവില്‍ രാജ്യത്തുടനീളം തന്റെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നു. ഇതുവരെ, കുറഞ്ഞത് 25,000 യൂണിറ്റ് വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങള്‍ അദ്ദേഹം വിറ്റു.
തന്റെ സ്കൂള്‍ കാലഘട്ടത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍ ”എന്നെ കാട്ടുവാസി എന്ന് വിളിച്ച് പുറത്താക്കിയ സ്കൂള്‍, ഇപ്പോള്‍ അവരുടെ ഗസ്റ്റ് ലക്ചര്‍ ആകാന്‍ ക്ഷണം കൊടുത്തിരിക്കുകയാണ്. എന്നാല്‍ സാധാരണ കുട്ടികള്‍ പഠിക്കുന്ന ഗവണ്മെന്റ് സ്കൂളുകളിലെ ഗ്രാമീണ കുട്ടികളെ കാണാനും അവരുമായി എന്റെ കഥകള്‍ പങ്കുവെക്കാനുമാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്. അവരെപ്പോലെയുള്ള ഒരാള്‍ക്കും ഉയരാനും വിജയിക്കാനും കഴിയുമെന്ന് കാണിച്ചുകൊടുക്കുന്നത് അവര്‍ക്ക് വലിയ പ്രചോദനമായിരിക്കുമെന്ന സത്യം പറയുന്നു.