യഥാര്‍ത്ഥ പ്രണയം മരിച്ചെന്ന് ആരുപറഞ്ഞു. മുട്ടുകുത്തിയിരുന്ന് വജ്രമോതിരം നീട്ടി എന്നെ വിവാഹം കഴിക്കാമോ എന്ന് ചോദിക്കുന്ന രീതി കാമുകന്മാര് സാധാരണയായി സ്വീകരിക്കുന്ന പതിവ് വഴികളാണ്. എന്നിരുന്നാലൂം കാമുകിയോട് വിവാഹാഭ്യര്‍ത്ഥന നടത്താന്‍ വ്യത്യസ്തവും പുതുമയുമാര്‍ന്ന വഴികളാണ് മിക്കവാറും കാമുകന്മാര് തേടുക. അങ്ങിനെ നോക്കുമ്പോള്‍ അത്തരം കാമുകന്മാരുടെ രാജാവാണ് സോമര്‍സെറ്റില്‍ നിന്നുള്ള ടോം ഹീലെന്ന് പറയേണ്ടി വരും. നാലു വര്‍ഷമായുള്ള കാമുകിയെ സ്വന്തമാക്കാന്‍ അദ്ദേഹം ഉപയോഗിച്ചത് സ്വന്തം കൃഷിയിടം.
കാമുകിയെ അമ്പരപ്പിച്ചുകൊണ്ട് അദ്ദേഹം ‘എന്നെ വിവാഹം കഴിക്കൂ’ എന്ന് കുറിപ്പിട്ടത് സ്വന്തം വയലിലായിരുന്നു. കൂറ്റന്‍ അക്ഷരങ്ങള്‍ പുല്ലില്‍ കൊത്തിയെടുക്കുക എന്ന ക്രിയാത്മക ആശയയാണ് അവതരിപ്പിച്ചത്. പ്രതിശ്രുതവധു, ക്ലോ മോര്‍ലി ഇതിനോട് പ്രതികരിച്ചത് ഇങ്ങിനെയാണ്. ”വിവാഹം കാര്‍ഡിലാണെന്ന് എനിക്ക് അറിയാമായിരുന്നു. പക്ഷേ ടോമിന്റെ ‘മോ-പ്രൊസല്’ ഞെട്ടിച്ചുകളഞ്ഞു.”
മിസ്റ്റര്‍ ഹീല്‍ ജോലി ചെയ്യാന്‍ വൈകിയെന്നും അത്താഴം തന്നോടൊപ്പം കൊണ്ടുവരാന്‍ മറന്നുവെന്നും കാണിച്ച് സോമര്‍സെറ്റിലെ ഹിങ്ക്ലി പോയിന്റിന് സമീപമുള്ള വയലിലേക്ക് ടോം വെറ്ററിനറി നഴ്സായ ക്ളോമോര്ലിയെ പ്രലോഭിപ്പിച്ചു കൊണ്ടുവന്നു. താന്‍ നടുങ്ങിപ്പോയെന്നും ആ വാക്കുകള്‍ ഞെട്ടലും സന്തോഷവും നല്‍കിയെന്നും ആ ചോദ്യത്തി ‘യെസ്’ എന്ന് പറയാന്‍ അധികം സമയം വേണ്ടിവന്നില്ലെന്നും മോര്‍ലി പറഞ്ഞു. ടോമിന്റെ പ്രവര്‍ത്തി സ്വന്തം കുടുംബത്തെയും ആഹ്ളാദത്തിലാക്കിയിരിക്കുകയാണ്. അടുത്ത സെപ്റ്റംബറില്‍ കമിതാക്കളുടെ വിവാഹം നടത്താനാണ് കൂടുംബം ഇപ്പോള്‍ ആലോചിക്കുന്നത്.