Crime

ചികിത്സയ്ക്കിടെ നായ മരിച്ചു, വനിതാ മൃഗ ഡോക്ടറെ കയ്യേറ്റം ചെയ്ത് ഉടമ, ദൃശ്യങ്ങൾ പുറത്ത്

മെക്‌സിക്കോയിലെ ഡുറങ്കോയിലെ നാവെറ്റ് വെറ്ററിനറി ക്ലിനിക്കിൽ ചികിത്സയ്ക്കിടെയില്‍ ഒരു നായയുടെ മരണത്തെത്തുടർന്ന് ജീവനക്കാർ ആക്രമിക്കപ്പെടുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

ആൽബെർട്ടോ ടെറോൺസ് സ്ട്രീറ്റിൽ ക്ലിനിക്ക് നടത്തുന്ന വെറ്ററിനറി ഡോക്ടർ ഇമ്മാനുവൽ നവയാണ് തന്റെ ടീമിനെ ഭീഷണിപ്പെടുത്തിയെന്നും ശാരീരികമായി ആക്രമിക്കുകയും ചെയ്തുവെന്ന ആരോപണവുമായി രംഗത്തെത്തിയത്.

ഡോ.നവയുടെ പറയുന്നതനുസരിച്ച്, ശ്വാസതടസ്സം ഉണ്ടായതിനെ തുടർന്ന് ഒരു സ്ത്രീ തന്റെ നായയെ ക്ലിനിക്കിലേക്ക് കൊണ്ടുവന്നതോടെയാണ് സംഭവത്തിന്റെ തുടക്കം. മെഡിക്കൽ സംഘം പരമാവധി ശ്രമിച്ചെങ്കിലും നായയെ രക്ഷിക്കാനായില്ല.

നായയുടെ മരണശേഷം നടന്ന സംഘർഷാഭരിതമായ നിമിഷങ്ങളാണ് സിസിടിവി ക്യാമറയിൽ പതിഞ്ഞത്. സോഷ്യൽ മീഡിയയിൽ വൈറലായ വിഡിയോയിൽ, അസ്വസ്ഥനായ ഉടമ ഒരു വനിതാ മൃഗഡോക്ടറെ മുടിയിൽ പിടിച്ച് ക്രൂരമായി വലിക്കുന്നത് കാണാം. പുരുഷ ജീവനക്കാർ പെട്ടെന്ന് ഇടപെട്ട് ഇരുവരെയും വേർപെടുത്തുകയും അവരുടെ സഹപ്രവർത്തകനെ കൂടുതൽ അപകടത്തിൽ നിന്ന് സംരക്ഷിക്കുകയും ചെയ്തു.

ഈ ആക്രമണോത്സുകമായ ഏറ്റുമുട്ടലിനെ തുടർന്ന് ക്ലിനിക്കിലെ ജീവനക്കാർ അവരുടെ സുരക്ഷയെയും ശാരീരിക ക്ഷേമത്തെയും കുറിച്ച് ഗുരുതരമായ ആശങ്കകൾ പ്രകടിപ്പിച്ചു. പ്രാദേശിക അധികാരികൾ സംഭവത്തെക്കുറിച്ച് അന്വേഷിച്ച് അവരുടെ സംരക്ഷണം ഉറപ്പാക്കാൻ ഉചിതമായ നടപടികൾ കൈക്കൊള്ളണമെന്ന് അവർ ഔദ്യോഗികമായി അഭ്യർത്ഥിച്ചു. സംഭവത്തിൽ ലോക്കൽ പോലീസ് അന്വേഷണം പ്രഖ്യാപിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *