Sports

ഒളിമ്പ്യനെ കാമുകന്‍ പെട്രോള്‍ ഒഴിച്ചു തീയിട്ടു; പാരീസ് ഒളിമ്പിക്‌സിലെ ദീര്‍ഘദൂര ഓട്ടക്കാരി ഗുരുതരാവസ്ഥയില്‍

പാരീസ് ഒളിമ്പിക്‌സില്‍ പങ്കെടുത്ത ഒളിമ്പ്യനെ കാമുകന്‍ വീട്ടുവഴക്കിനെ തുടര്‍ന്ന് തീകൊളുത്തി. 75 ശതമാനം പൊള്ളലേറ്റ താരം ഗുരുതരാവസ്ഥയില്‍. 2024 ലെ പാരീസ് ഒളിമ്പിക്സില്‍ പങ്കെടുത്ത ഉഗാണ്ടയുടെ ദീര്‍ഘദൂര ഓട്ടക്കാരി അത്ലറ്റ് റെബേക്ക ചെപ്റ്റേഗിക്കാണ് പൊള്ളലേറ്റത്.

പടിഞ്ഞാറന്‍ കെനിയയിലെ ട്രാന്‍സ് നോയ കൗണ്ടിയിലെ വീട്ടില്‍ വച്ച് കാമുകന്‍ ഗ്യാസോലിന്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ചെപ്റ്റെഗെയിയും കാമുകന്‍ നിക്സണ്‍ എന്‍ഡീമയും തമ്മിലുള്ള തര്‍ക്കത്തിനിടെയാണ് ആക്രമണം നടന്നത്. ദമ്പതികള്‍ അവരുടെ വീടിന് പുറത്ത് വഴക്കിടുന്നത് കേട്ടതായി അയല്‍ക്കാര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

തര്‍ക്കത്തിനിടെ, കാമുകന്‍ സ്ത്രീയെ കത്തിക്കുന്നതിന് മുമ്പ് ഒരു ദ്രാവകം ഒഴിക്കുന്നത് കണ്ടതായും അയാ പറഞ്ഞു. എന്‍ഡീമ്മയ്ക്കും തീയില്‍ ഗുരുതരമായി പൊള്ളലേറ്റു. ജോഡിയെ അയല്‍വാസികള്‍ വിദഗ്ധ ചികിത്സയ്ക്കായി അടുത്തുള്ള നഗരമായ എല്‍ഡോറെറ്റിലെ മോയി ടീച്ചിംഗ് ആന്‍ഡ് റഫറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. മുമ്പ് വീട് നിര്‍മ്മിച്ച ഭൂമിയെ ചൊല്ലിയായിരുന്നു ഇരുവരുടേയും തര്‍ക്കം.

ഞായറാഴ്ച ഭാര്യയും കുട്ടികളും പള്ളിയില്‍ ആയിരുന്നപ്പോള്‍. മടങ്ങിയെത്തിയ ഡിക്‌സണ്‍ പെട്രോള്‍ വാങ്ങിക്കൊണ്ടുവരികയും അത് റബേക്കയുടെ മുകളില്‍ ഒഴിഞ്ഞ് തീ കൊളുത്തുകയുമായിരുന്നു. റെബേക്കയുടേതെന്ന് കരുതുന്ന ഒരു കത്തിനശിച്ച മൊബൈല്‍ ഫോണ്‍’ ഉള്‍പ്പെടെയുള്ള വസ്തുക്കളും ഫോറന്‍സിക് വിശകലനത്തിനായി ശേഖരിച്ചിട്ടുണ്ട്.

2024 ഓഗസ്റ്റില്‍ നടന്ന പാരീസ് ഒളിമ്പിക്സില്‍ മാരത്തണില്‍ 44-ാം സ്ഥാനത്താണ് ചെപ്‌റ്റെഗെ ഫിനിഷ് ചെയ്തത്. മേഖലയില്‍ സ്ഥലം വാങ്ങിയതിന് ശേഷം അത്ലറ്റ് ഉഗാണ്ടയില്‍ നിന്ന് അതിര്‍ത്തിക്കപ്പുറത്ത് ട്രാന്‍സ് എന്‍സോയ കൗണ്ടിയിലേക്ക് മാറി. 2022 ല്‍ തായ്ലന്‍ഡിലെ ചിയാങ് മായില്‍ നടന്ന വേള്‍ഡ് മൗണ്ടന്‍ ആന്‍ഡ് ട്രയല്‍ റണ്ണിംഗ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയാണ് 2024 ഒളിമ്പിക്സിലേക്ക് പോയത്.