ഒരു ശവസംസ്ക്കാരത്തില്‍ പങ്കെടുത്തതിന് സമ്മാനമായി ഫോക്സ്വാഗണ് ബീറ്റില്‍ കിട്ടിയാല്‍ നിങ്ങള്‍ എന്തുചെയ്യും? ഒക്ലോമയിലെ ഒരു കൗമാരിക്കാരിക്കാണ് ഈ ഭാഗ്യം വന്നു കയറിയത്. ഊരോ പേരോ നാടോ ഒന്നുമറിയാത്ത ഒരു അപരിചിതയുടെ അന്ത്യകര്‍മ്മത്തിന് പങ്കെടുത്തതിനാണ് ഗബ്രിയേല എന്ന പെണ്‍കുട്ടിക്ക് ആഡംബരക്കാര്‍ സമ്മാനമായി കിട്ടിയത്. ഡയാനാ സ്വീനേ എന്ന സ്ത്രീയുടെ മരണാനന്തര ചടങ്ങിലാണ് 16 കാരി പങ്കെടുത്തതും ഭാഗ്യദേവത കാറിന്റെ രൂപത്തില്‍ തേടിയെത്തിയതും.
വിവാഹിതയോ മക്കളോ ഒന്നുമില്ലാതിരുന്ന ഒരു സാധാരണക്കാരിയായ ഡയാന സ്വീനേ തന്റെ അന്ത്യാഭിലാഷങ്ങള്ക്കൊപ്പം രസകരമായ എന്തെങ്കിലും ചെയ്യാന്‍ തീരുമാനം എടുത്തിരുന്നു. താന്‍ മരിച്ചു കഴിയുമ്പോള്‍ പേരോ നാളോ വര്‍ണ്ണമോ വംശമോ ഒന്നും നോക്കാതെ ശവസംസ്കാര ചടങ്ങില്‍ പങ്കെടുക്കാന്‍ വരുന്ന ആര്‍ക്കെങ്കിലും തന്റെ കാര്‍ സമ്മാനം നല്‍കണമെന്നതായിരുന്നു തീരുമാനം. പദ്ധതിയെക്കുറിച്ച് അനന്തരവന് റിക്ക് ഇന്‍ഗ്രാമിനോട് നേരത്തേ പറഞ്ഞുവെക്കുകയും ചെയ്തു.
തുടര്‍ന്ന് 2022 ജൂലൈയില്‍ ഇവര്‍ പെട്ടെന്ന് മരണമടഞ്ഞപ്പോള്‍ ഇന്‍ഗ്രാം, തന്റെ കസിനോടൊപ്പം ഡയാനയ്ക്ക് കൊടുത്ത വാക്ക് പാലിക്കാന്‍ തീരുമാനിച്ചു. അവര്‍ സംസ്ക്കാര ചടങ്ങുമായി ബന്ധപ്പെട്ട് ഡയാനയുടെ അന്ത്യാഭിലാഷം വെച്ചൊരു പരസ്യം പത്രത്തില്‍ നല്കി. ചാനല്‍ 4 ഇക്കാര്യത്തില്‍ ഒരു ടെലിവിഷന്‍ പരസ്യവുമിട്ടു. പരസ്യം കണ്ട ഗബ്രിയേല താന്‍ സംസ്ക്കാര ചടങ്ങിന് പോകുമെന്ന് കൂട്ടുകാരോടെല്ലാം പറഞ്ഞു. ആദ്യം ഗൗരവമായി എടുത്തില്ലെങ്കിലും സംസ്ക്കാര ചടങ്ങില്‍ പങ്കെടുക്കാന്‍ സ്വീനിയുടെ വീട്ടില്‍ നിന്നും 40 മൈല്‍ അകലെ താമസിക്കുന്ന ഗബ്രിയേല രണ്ടു സഹോദരിമാരുമായി പോയി.
അവിടെ ചെന്നു സംസ്ക്കാര ചടങ്ങില്‍ പങ്കെടുക്കുകയും നറുക്കെടുപ്പിനായുള്ള പത്രിക പൂരിപ്പിച്ചു കൊടുക്കുകയും ചെയ്തു. എന്നാല്‍ സ്വീനിയുടെ ചടങ്ങുകളെല്ലാം പൂര്‍ത്തിയായി ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ 2023 സെപ്തംബറില്‍ നടത്തിയ നറുക്കെടുപ്പില്‍ ഭാഗ്യം തേടി വന്നതാകട്ടെ ഗബ്രിയേലയെയും. വാസ്തവത്തില്‍ സ്വീനിയുടെ നിയമപരമായ വംശം സംഘടിപ്പിക്കാന്‍ വളരെ സമയമെടുത്തതിനാലാണ് നറുക്കെടുപ്പ് ഒരു വര്‍ഷത്തോളം നീളാന്‍ കാരണമായത്. എന്നാല്‍ സ്വീനിയുടെ വിശ്വസ്തരായ റൂഡി എസ്പിനോസയും ടെയ്ലര് ഹര്‍ട്ടും ശവസംസ്കാരത്തിന് പൂരിപ്പിച്ച് കിട്ടിയ എല്ലാ ടിക്കറ്റുകളും സൂക്ഷിച്ചിരുന്നു.
ഈസ്റ്റ് കോസ്റ്റ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയില്‍ ബയോസ്റ്റാറ്റിസ്റ്റിക്സില്‍ ജോലി ചെയ്തിരുന്ന സ്വീനി വിവാഹിതയായില്ല, കുട്ടികളും ഉണ്ടായിരുന്നില്ല. വിജയകരമായ കരിയറിന് ശേഷം, ഒക്ലഹോമയിലേക്ക് മടങ്ങാനും ലളിതമായ ജീവിതം നയിക്കാനും അമ്മായി തീരുമാനിക്കുകയായിരുന്നെന്ന് ഇന്‍ഗ്രാം പറഞ്ഞു.
‘അവര്‍ക്ക് എവിടെയും താമസിക്കാമായിരുന്നു, ഏത് വാഹനവും ഓടിക്കാം. അവരുടെ ക്രിസ്ത്യന്‍ വിശ്വാസം, കുടുംബം, ഫോക്സ്വാഗണ് ബീറ്റില്‍ എന്നിവയായിരുന്നു അവള് ശ്രദ്ധിച്ചിരുന്നത്. അവള് സോണിക്, ബര്‍ഗര്‍ കിംഗ് എന്നിവയെയും സ്നേഹിച്ചു. താനും തന്റെ കസിന് സൂസന് സിംഗിള്റ്റെറിയും അവളുടെ അവസാന ആഗ്രഹം സാക്ഷാത്കരിക്കാന്‍ തീരുമാനിക്കുകയായിരുന്നെന്ന് ഇന്‍ഗ്രാം പറഞ്ഞു.