സന്തോഷത്തിന്റെയും സമാധാനത്തിന്റെയും ദിനമായ ക്രിസ്മസ് ദിനത്തില്‍ ഒഹിയോയിലെ ഒരു വൃദ്ധയെ പന്നികള്‍ ആക്രമിച്ചു കൊന്ന ശേഷം ശരീരം ഭാഗികമായി തിന്നതായി റിപ്പോര്‍ട്ട്. ഒഹിയോ പടസ്‌ക്കലയിലെ മിങ്ക് സ്ട്രീറ്റിലെ 75 കാരി റെബേക്ക വെസ്റ്റര്‍ഗാര്‍ഡ് റിഗ്നിയാണ് പന്നിയുടെ ആക്രമണത്തെ തുടര്‍ന്ന് മരണമടഞ്ഞത്. ഡിസംബര്‍ 25 ന് മരിച്ച നിലയില്‍ ഇവരെ കണ്ടെത്തുകയായിരുന്നു.
വീടിന്റെ മുന്‍വശത്തെ പടികളില്‍ ‘കാലുകളില്‍ മുറിവുകളോടെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഒഹായോയിലെ നോര്‍ട്ടനിലുള്ള അവളുടെ മരുമകളുടെ വസതിയില്‍ ക്രിസ്മസ് ദിന ആഘോഷങ്ങള്‍ക്കായി എല്ലാവരും ഒത്തുചേര്‍ന്നപ്പോള്‍ റെബേക്ക മാത്രം എത്താതിരിക്കുകയായിരുന്നു. തുടര്‍ന്ന് മകള്‍ പോലീസിനെ വിളിച്ച് വിവരം പറയുകയും ക്ഷേമാന്വേഷണത്തിന് ആവശ്യപ്പെടുകയുമായിരുന്നു. ഏകദേശം 3 മണിയോടെ പോലീസ് വസതിയില്‍ പ്രവേശിച്ചപ്പോള്‍. അകത്ത് ഒരു വലിയ പന്നിയെ കണ്ടെത്തി.
പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് റബോക്കയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. റെബേക്കയെ വീടിന്റെ പരിസരത്ത് അലഞ്ഞുനടന്ന രണ്ട് പന്നികള്‍ ആക്രമിച്ചിരിക്കാമെന്നാണ് പോലീസ് പറയുന്നത്. മൃഗങ്ങളുടെ ആക്രമണത്തെ തുടര്‍ന്നുണ്ടായ മുറിവുകളില്‍ നിന്നുള്ള രക്തസ്രാവമാണ് മരണത്തിന് കാരണമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. പന്നികള്‍ അയല്‍ക്കാരന്റെ ഫാമിലേതാണെന്നാണ് കരുതുന്നത്.
രണ്ടു പന്നികളെ ഇരയുടെ അയല്‍വാസിയുടെ വീടിന്റെ പരിസരത്ത് നിന്നും കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. പടസ്‌കല പോലീസ് മേധാവി ബ്രൂസ് ബ്രൂക്സ് സംഭവത്തെ ‘ഭയങ്കരവും ഭയാനകവുമായ സാഹചര്യം’ എന്ന് വിശേഷിപ്പിച്ചു.സംഭവം അയല്‍ക്കാരേയും ഞെട്ടിച്ചിരിക്കുകയാണ്. പലര്‍ക്കും പന്നിയുടെ ആക്രമണവും അവ മൃതദേഹം ഭക്ഷിച്ചതും അത്ര വിശ്വാസം വന്നിട്ടില്ല.