ലോകത്തിലെ ഏറ്റവും വേഗത്തിൽ നീന്തുന്ന സ്രാവുകളിൽ ഒന്നായ ഒരു ഷോർട്ട്ഫിൻ മക്കോ സ്രാവിന്റെ പുറത്ത് കയറിയിരുന്നു കടലിലൂടെ സഞ്ചരിക്കുന്ന ഒരു നീരാളിയുടെ ദൃശ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ കൗതുകം സൃഷ്ടിക്കുന്നത്.
ന്യൂസിലൻഡിലെ നോർത്ത് ഐലൻഡിലെ ഹൗറാക്കി ഗൾഫിൽ നിന്നാണ് വിചിത്ര കാഴ്ച്ച പകർത്തപ്പെട്ടത്. വീഡിയോയിൽ സ്രാവിന്റെ പുറത്ത് ഇരുന്ന് ഓറഞ്ച് നിറത്തിലുള്ള മാവോറി നീരാളി യാത്ര ചെയ്യുന്നത് കാണാം.
വിചിത്ര ജോഡിയെ ആദ്യം കണ്ടപ്പോൾ ശാസ്ത്രജ്ഞർ ഒന്ന് അത്ഭുതപ്പെട്ടു. മറൈൻ ഇക്കോളജിസ്റ്റായ റോഷെൽ കോൺസ്റ്റാന്റിൻ ആദ്യം കരുതിയത് നീരാളി മത്സ്യബന്ധന ലൈനിലോ ബോയയിലോ പിടിക്കപ്പെടുമെന്നാണ്. എന്നാൽ ഒരു ഡ്രോൺ പരിശോധനയിൽ “ഷാർക്ക്ടോപ്പസ്” എന്നറിയപ്പെടുന്ന അവിശ്വസനീയമായ കാഴ്ച ലഭിക്കുകയായിരുന്നു.
ഒക്ടോപസുകൾ പൊതുവെ സമുദ്രത്തിന്റെ അടിത്തട്ടിൽ താമസിക്കാൻ ഇഷ്ടപ്പെടുന്ന ജീവികളാണ്, എന്നാൽ ഷോർട്ട്ഫിൻ മാക്കോ സ്രാവുകളെ വളരെ അപൂർവമായി മാത്രമാണ് സമുദ്ര അടിത്തട്ടിൽ കാണപ്പെടുന്നത്. അതുകൊണ്ട് തന്നെ ശാസ്ത്രജ്ഞർക്ക് ഇതൊരു അത്ഭുത കാഴ്ചയായിരുന്നു. , “ഒരു സമുദ്ര ശാസ്ത്രജ്ഞനായിരിക്കുന്നതിന്റെ ഏറ്റവും മികച്ച കാര്യം, കടലിൽ നിങ്ങൾ അടുത്തതായി എന്താണ് കാണുന്നതെന്ന് നിങ്ങൾക്കറിയില്ല എന്നതാണ്.” റോഷൻ കോൺസ്റ്റാൻന്റിൻ അഭിപ്രായപ്പെട്ടു.
വൈറലായ വീഡിയോയോട് പ്രതികരിച്ച് ഒരു ഉപയോക്താവ് കമന്റ് ചെയ്തത് ഇങ്ങനെ, “‘ബ്രോ സ്വയം ഒരു ഊബർ സ്വന്തമാക്കി.” എന്നാണ്. മറ്റൊരു ഉപയോക്താവ് അഭിപ്രായപ്പെട്ടു, “” നീരാളികൾ സ്രാവുകളെ നിയന്ത്രിക്കാൻ തുടങ്ങിയെങ്കിൽ മനുഷ്യത്വം നശിച്ചെന്ന് കരുതിയാൽ മതി.”