Movie News

ഒക്‌ടോബറില്‍ നിങ്ങളെ കാത്തിരിക്കുന്ന വെബ് സീരിസുകള്‍ ഇവയാണ്

ഒക്‌ടോബറില്‍ നിരവധി വെബ്‌സീരിസുകളാണ് ആരാധകര്‍ക്കായി കാത്തിരിക്കുന്നത്. സല്‍മാന്‍ ഖാന്റെ ബിഗ് ബോസ് 17, കങ്കണ സെന്‍ ശര്‍മയുടെ മുംബൈ ഡയറീസ്, മോനാ സിങ്ങിന്റെ കാല പാനി, ടോം ഹിഡില്‍സ്റ്റണിന്റെ ലോക്കി 2 എന്നിങ്ങനെ നിരവധി വെബ് സീരിസുകള്‍ ഒടിടി പ്ലാറ്റ് ഫോമില്‍ റിലീസിനായി കാത്തിരിക്കുന്നത്.

സല്‍മാന്‍ ഖാന്റെ ബിഗ് ബോസ് ആരാധകരുടെ കാത്തിരിപ്പ് ഒക്‌ടോബറോടെ അവസാനിക്കും. ഒക്‌ടോബര്‍ 15-നാണ് ബിഗ് ബോസ് ആരംഭിക്കുന്നത്. തിങ്കള്‍ മുതല്‍ വെള്ളി വരെ രാത്രി 10 മണിക്കും ശനി, ഞായര്‍, ദിവസങ്ങളില്‍ രാത്രി 9 മണിക്കും കളേഴ്‌സ് ടിവി സംപ്രേഷണം ചെയ്യും. 2010 മുതലാണ് സല്‍മാന്‍ ഖാന്‍ ബിഗ് ബോസ് സംപ്രേഷണം ആരംഭിച്ചത്.

മുംബൈ ഡയറീസ് എന്ന മെഡിക്കല്‍ ഡ്രാമയുടെ സീസണ്‍ ടൂവില്‍ കൊങ്കണ സെന്‍ ശര്‍മ്മ, മോഹിത് റെയ്‌ന, ടീന ദേശായി, ശ്രേയ ധന്വന്തരി, സത്യജീത് ദുബെ, നടാഷ ഭരദ്വാജ്, മൃണ്‍മയീ ദേശ്പണ്ഡെ,തുടങ്ങിയവരാണ് പ്രധാന കഥാപത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒക്‌ടോബര്‍ 6 നാണ് മുംബൈ ഡയറീസ് ആമസോണ്‍ പ്രൈമില്‍ എത്തുന്നത്.

സുല്‍ത്താന്‍ ഓഫ് ഡല്‍ഹി-അസന്‍ഷന്‍ എന്ന പുസ്തകത്തെ അടിസ്ഥാനമാക്കി മിലന്‍ ലുത്രിയാണ് പരമ്പര സംവിധാനം ചെയ്യുന്നത്. താഹിര്‍ രാജ് ഭാസിന്‍, അഞ്ജു ശര്‍മ, വിനയ് പഥക്, നിശാന്ത് ദാഹിയ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പരമ്പര ഒക്‌ടോബര്‍ 13-നാണ് ഡിസ്‌നി ഹോട്ട്‌സ്റ്റാറില്‍ എത്തുന്നത്.

ഈ മാസം റിലീസ് ചെയ്യുന്ന പരമ്പരകളുടെ കൂടെയാണ് കാലാപാനി ആന്‍ഡമാന്‍ നിക്കോബര്‍ ദീപുകളുടെ പശ്ചാത്തലത്തില്‍ അതിജീവന കഥപറയുന്ന ടിവി സീരിസ് സമീര്‍ സക്‌സേനയും അമിത് ഗൊലാനിയും ചേര്‍ന്നാണ് സംവിധാനം ചെയ്യുന്നത്. ഒക്‌ടോബര്‍ 18 ന് നെറ്റ്ഫ്‌ളിക്‌സിലാണ് റിലീസ്.

ലോക്കിസണ്‍-2 വും ഒക്‌ടോബര്‍ 6 ന് ഹോട്ട്‌സ്റ്റാറില്‍ റിലീസ് ചെയ്യും. സ്റ്റാര്‍ വാസ് ഫുഡ് ഒക്ടബോര്‍ 9 ന് ഡിസ്‌കവറി ചാനലില്‍ സംപ്രേഷണം ചെയ്യും. ദാ ഫാള്‍ ഓഫ് ദാ ഹൗസ് ഓഫ് ഉഷാറിന്റെ റിലീസ് ഒക്‌ടോബര്‍ 12-നാണ്. ഒക്ടടോബര്‍ 13 ന് ആപ്പിള്‍ ടിവിയില്‍ റിലീസ് ചെയ്യാനിരിക്കുന്ന പരമ്പരയാണ് ലെസണ്‍സ് ഇന്‍ കെമിസ്ട്രി.