ഹൈദരബാദ്: അടുക്കളക്കത്തി കൊണ്ട് യുവാവിന്റെ ജനനേന്ദ്രിയം മുറിച്ച് കാമുകി. ബിഹാര്‍ സ്വദേശിയായ വിജയ്കുമാര്‍ യാദവ് എന്നായാളാണ് യുവതിയുടെ ആക്രമണത്തിന് ഇരയായത്. വിജയ്കുമാര്‍ നാലുമാസമായി ലിവ് ഇന്‍ പാര്‍ട്ണറായ യുവതിക്കൊപ്പമാണ് താമസിച്ചിരുന്നത്. ഇയാള്‍ സമ്പാദിക്കുന്ന പണം മുഴുവന്‍ ഭാര്യക്ക് അയച്ചുകൊടുത്തതാണ് യുവതിയെ പ്രകോപിപ്പിച്ചത്.
ഭക്ഷണം കഴിഞ്ഞ് ഉറങ്ങിക്കിടക്കുന്നതിനിടെയായിരുന്നു ആക്രമണം. കൈകളും കണ്ണുകളും കെട്ടിയിട്ടശേഷം യുവാവിന്റെ ഫോണ്‍ കവര്‍ന്നെടുക്കുയും ചെയ്തു. പിന്നാലെ വീട് വിട്ടശേഷം ഇക്കാര്യം വീട്ടുടമയെ അറിയിച്ചു. വിജയ്കുമാര്‍ തന്നെ വേണ്ട വിധത്തില്‍ പരിപാലിക്കാത്തതില്‍ യുവതി അസ്വസ്ഥയായിരുന്നു. ഇരുവരും ബിഹാര്‍ സ്വദേശികളാണ്.