Lifestyle

സെക്കന്‍ഡുകള്‍ കൊണ്ട് സവാള അരിയാം, ഒരുതുള്ളി കണ്ണീര്‍ വീഴ്ത്താതെ; ഇതാ ഒരു പുത്തന്‍ ട്രിക്ക്

വീട്ടില്‍ ഒരു പച്ചക്കറിയും ഇല്ലെങ്കിലും എല്ലാവരുടെയും വീട്ടില്‍ സവാള കാണാതിരിക്കില്ല. എന്നാല്‍ ഇത് കഴുകി വൃത്തിയാക്കി ചെറുത്തായി അരിഞ്ഞെടുക്കുകയെന്നത് വലിയ പാടാണ്. സവാള അരിഞ്ഞാല്‍ കണ്ണ് നീറുമെന്നത് ഉറപ്പാണ് . എന്നാല്‍ കണ്ണ് നീറാതെയിരിക്കാനായി വീട്ടമ്മമാര്‍ പല വഴികളും നോക്കറുണ്ട്.

പെട്ടെന്ന് സവാള എങ്ങനെ അരിഞ്ഞെടുക്കാം എന്ന വീഡിയോയാണ് ഇപ്പോള്‍സമൂഹ മാധ്യമങ്ങളില്‍ വൈറല്‍.വീഡിയോ നിരവധി പേര്‍ ഇതിനോടകം തന്നെ കണ്ടുകഴിഞ്ഞു. പാചകപുസ്തകങ്ങളുടെ രചയിതാവും ന്യൂട്രീഷനിസ്റ്റുമായ മെലാനി ലിയോണല്ലോയാണ് തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

വേഗത്തില്‍ സവാളയും അരിയാം എന്നാല്‍ കണ്ണില്‍ നിന്നും വെള്ളവും വരില്ലാത്രേ. അതിനായി വലിയ സവാളയുടെ പുറം തൊലി കളയും അതിന്റെ വേര് ഭാഗം മുറിച്ച് മാറ്റുന്നില്ല. വേരില്‍ പിടിച്ചുകൊണ്ട് കുത്തനെ വച്ച് സവാളയുടെ ചുറ്റും കത്തികൊണ്ട് വരയുകയാണ്.



തുടര്‍ന്ന് ചരിച്ച് വച്ച് പൊടിയായി അരിഞ്ഞെടുക്കണം, വളരെ പെട്ടെന്ന് തന്നെ സവാള അരിയുന്നതാണ് വീഡിയോയില്‍ കാണിക്കുന്നത്. സെക്കന്‍ഡുകള്‍ കൊണ്ട് സവാള അരിയാം ഒരു തുള്ളി കണ്ണീര്‍ വീഴ്ത്താതെ തന്നെ . ഈ വീഡിയോയ്ക്ക് താഴെ നിരവധി പേര്‍ ലൈക്കും കമന്റും ഇട്ടിട്ടുണ്ട്. നല്ല ഐഡിയയാണെന്നും സമയം ലാഭിക്കാമെന്നും ചിലര്‍ പറയുന്നു. ഇത് പരീക്ഷിക്കുമെന്നും പലരും പറഞ്ഞു.