Health

ഭക്ഷണവും ലൈഫും ഒരുപോലെ കളര്‍ഫുള്‍: ആരോഗ്യസംരക്ഷണതിന് ‘റെയിന്‍ബോ ഡയറ്റ് ‘

ഒരു മാറ്റം ആഗ്രഹിക്കാത്തവരായി ആരാണ് ഉള്ളത്. എന്നാല്‍ ഇനി നമ്മുടെ ഭക്ഷണവും കളറാക്കിയാലോ? അതിനൊരു വഴിയുണ്ട്. അതേ റെയിന്‍ബോ ഡയറ്റ്. പോഷകം നിറഞ്ഞ പല നിറങ്ങളിലുള്ള പഴങ്ങളും പച്ചക്കറികളുമാണ് ഈ ഡയറ്റില്‍ പ്രധാനമായും ഉള്‍പ്പെടുത്തുന്നത്. ഒരോ നിറവും ശരീരത്തിന് ആവശ്യമായ പല ധാതുക്കളെയും ആന്റി ഓക്സിഡന്റുകളെയും സൂചിപ്പിക്കുന്നു.

ചുവന്ന നിറത്തിലുള്ള ഭക്ഷണം ഹൃദ്രോഹത്തിന് ഗുണം ചെയ്യും. കാരണം അതില്‍ അടങ്ങിയിരിക്കുന്ന ലൈക്കോപീനാണ്. പര്‍പ്പിള്‍ നിറത്തിലുള്ള ബ്ലൂബെറി , വഴുതനങ്ങ തുടങ്ങിയവ അന്തോസയാനിനുകള്‍ അടങ്ങിയിരിക്കുന്നതിനാല്‍ ബുദ്ധിവികാസത്തിന് നല്ലതാണ്. ആന്റി ഓക്സിഡന്റുകള്‍ വിറ്റാമിനുകള്‍ ധാതുക്കള്‍ ധാരളമായി ശരീരത്തിലെത്തിക്കാനായി റെയിന്‍ബോ ഡയറ്റിന് സാധിക്കുന്നു.

പ്ലേറ്റ് കളര്‍ഫുള്‍ ആക്കുന്നതോടെ മിക്ക പോഷകങ്ങളും ശരീരത്തിലെത്തുന്നു. പഴങ്ങളില്‍ ആന്റി ഓക്സിഡന്റുകള്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. ഫ്രീറാഡിക്കലുകളെ പ്രതിരോധിക്കാനും രോഗം തടയാനും സഹായിക്കുന്നു. പഴങ്ങളിലും പച്ചക്കറികളിലും നാരുകള്‍ അടങ്ങിയിരിക്കുന്നതിനാല്‍ ദഹനം മെച്ചപ്പെടുത്താനായി സഹായിക്കുന്നു. കുടലിന്റെ ആരോഗ്യവും മെച്ചപ്പെടുത്തുന്നു.
ഇത്തരത്തിലുള്ള ഭക്ഷണത്തിന്റെ സവിശേഷതയാവട്ടെ കലോറി കുറവായിരിക്കുമെന്നതാണ്. ശരീരഭാരം നിയന്ത്രിക്കാനായും സഹായിക്കുന്നു.

നിറങ്ങളുള്ള പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് ഹൃദ്രോഗം, പ്രമേഹം, എന്തിന് കാന്‍സറുകളുടെ വരെ സാധ്യത കുറയ്ക്കുന്നു. കുട്ടികളില്‍ തലച്ചോറിന്റെ വികാസത്തിന് ഇത് സഹായിക്കുന്നു.