Movie News

മൂക്കുത്തിഅമ്മനാകാന്‍ നയന്‍താരയില്ല ; രണ്ടാം ഭാഗത്ത് പകരം വരുന്നത് ഈ സൂപ്പര്‍നടി

ആര്‍ജെ ബാലാജിയും നയന്‍താരയും ഒരുമിച്ച് വന്‍ വിജയം നേടിയ ‘മൂക്കുത്തി അമ്മന്‍’ അദ്ദേഹത്തിന്റെ ഏറെ പ്രശംസ നേടിയ ചിത്രമാണ്. ഇപ്പോള്‍ ദേ ഈ സിനിമയുടെ രണ്ടാം ഭാഗവും വരുന്നു. ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ചിത്രത്തിന്റെ രണ്ടാം ഭാഗത്ത് ഇത്തവണ നയന്‍താരയില്ല എന്നാണ് ഏറ്റവും പുതിയ വിവരം. നയന്‍താര ചെയ്ത വേഷത്തില്‍ നടി തൃഷ കൃഷ്ണനാണ് എത്തുന്നത്.

റിപ്പോര്‍ട്ടുകള്‍ക്ക് ഔദ്യോഗിക സ്ഥിരീകരണമില്ല. റിപ്പോര്‍ട്ടുകള്‍ പ്രകാരം, മുന്‍ ചിത്രത്തിന്റെ അതേ പ്രമേയം തന്നെയായിരിക്കും രണ്ടാം ഭാഗത്തിനും ഉണ്ടാവുകയെന്നും മറ്റൊരു നിര്‍മ്മാണ കമ്പനിയാണ് ഇത് നിര്‍മ്മിക്കുക എന്നും അതുകൊണ്ടു തന്നെ രണ്ടാം ഭാഗത്തിന് വ്യത്യസ്തമായ പേരിടുമെന്നും അഭ്യൂഹങ്ങളുണ്ട്. സിനിമയുടെ ആദ്യഭാഗത്തും നയന്‍സ് വന്നത് അപ്രതീക്ഷിതമായിട്ടായിരുന്നു.

33 കാരനായ സംവിധായകന്‍ തന്റെ അടുത്ത സുഹൃത്തുക്കളിലൊരാളായ ശ്രുതി ഹാസനെയാണ് സിനിമയുടെ പതിപ്പില്‍ അഭിനയിക്കാന്‍ ആദ്യം സമീപിച്ചതെന്നാണ് അദ്ദേഹം ഒരു അഭിമുഖത്തില്‍ പറഞ്ഞത്. നടി ഈ പ്രോജക്റ്റിന്റെ ഭാഗമാകുന്നതില്‍ ആവേശഭരിതയായിരുന്നു, മാത്രമല്ല ഈ വേഷം ഏറ്റെടുക്കാന്‍ ഉടന്‍ സമ്മതിക്കുകയും ചെയ്തു. ഉടന്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍ വിളിക്കുകയും എന്തുകൊണ്ടാണ് ചിത്രത്തിനായി തന്നെ സമീപിക്കാത്തതെന്നും ചോദിച്ചു. ഈ സംഭാഷണം ആത്യന്തികമായി ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയെ സിനിമയിലെ ദേവതയായ മൂക്കുത്തി അമ്മന്റെ വേഷം ഉറപ്പാക്കുന്നതിലേക്ക് നയിക്കുകയായിരുശന്നന്നും ആ കാസ്റ്റിംഗ് തീരുമാനങ്ങളുടെ ഗതി മാറ്റിയെന്നും പറഞ്ഞു.