തമിഴ് സിനിമയിലെ നല്ല കഥാപാത്രങ്ങള്‍ തമിഴ് നടിമാര്‍ക്കല്ല ലഭിക്കുന്നതെന്ന രൂക്ഷ വിമര്‍ശനവുമായി പ്രമുഖ നടി വനിത വിജയകുമാര്‍. എന്നാല്‍ അത്തരം കഥാപാത്രങ്ങള്‍ മലയാളം നടിമാര്‍ക്ക് ധാരാളം ലഭിക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു. കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ താന്‍ ചെയ്ത 25 സിനിമകളില്‍ പരുക്കനായ ഒരു നാട്ടിന്‍പുറത്തെ കഥാപാത്രം തനിക്ക് ലഭിച്ചില്ലെന്നും താരം പറഞ്ഞു. ഇതു പറയുന്നതില്‍ വിഷമമുണ്ടെന്നും അവര്‍ പറഞ്ഞു. തണ്ടുപാളയം എന്ന തന്റെ പുതിയ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിലായിരുന്നു നടിയുടെ വിമര്‍ശനം.
തമിഴ് സിനിമാ ലോകത്ത് പ്രവര്‍ത്തിക്കുന്ന തമിഴ് നടിമാര്‍ക്ക് പക്ഷേ നല്ല അവസരങ്ങള്‍ ലഭിക്കുന്നില്ല. ഇത് വളരെ നിര്‍ഭാഗ്യകരമായ കാര്യമാണ് . കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ ഞാന്‍ ചെയ്ത 25 സിനിമകളിലെല്ലാം പൊലീസ്, വക്കീല്‍, നെഗറ്റീവ്, പോസിറ്റീവ് തുടങ്ങി വ്യത്യസ്തമായ കഥാപാത്രങ്ങളാണ് ചെയ്തത്. എന്നാല്‍ ഞങ്ങള്‍ തൊണ്ണൂറുകളില്‍ കണ്ടുവളര്‍ന്ന നാട്ടിന്‍പുറത്തിന്റെ പശ്ചാത്തലത്തില്‍ സിനിമകള്‍ ഇന്ന് വളരെ കുറവാണ്. എപ്പോഴൊക്കെ അത്തരം ചിത്രങ്ങള്‍ റിലീസ് ചെയ്തിട്ടുണ്ടോ ആ സിനിമകളല്ലാം വിജയിക്കുന്നുണ്ട്. അത്തരം സംവിധായകരും വളരെ കുറഞ്ഞു.
പരുക്കനായ നാട്ടിന്‍പുറത്തെ നായിക കഥാപാത്രങ്ങള്‍ എന്തുകൊണ്ട് നമുക്ക് വരുന്നില്ല? പറയുന്നതില്‍ വിഷമമുണ്ട്, ഒരുപാട് മലയാളം നടിമാര്‍ക്ക് അത്തരം വേഷങ്ങള്‍ ലഭിക്കുന്നുണ്ട്. എന്നാല്‍ തമിഴ്നാട്ടിലുള്ള തമിഴ് നടിമാര്‍ക്ക് അത് ലഭിക്കില്ല,’ വനിത പറഞ്ഞു.