Good News

രക്തം കുടിക്കുന്നവരല്ല; പകരം രക്തം ദാനം ചെയ്യുന്ന ഡ്രാക്കുളകള്‍

രക്തദാഹിയായ ഡ്രാക്കുളയെ കുറിച്ച് നിങ്ങള്‍ ഒരുപക്ഷെ കേട്ടിട്ടുണ്ടാവാം എന്നാല്‍ സാധാരണ മനുഷ്യരായ ഡ്രാക്കുളമാരെ കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടോ? ഇവര്‍ വര്‍ഷങ്ങളായി രക്തദാന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധപ്രവര്‍ത്തകരാണ്. കൗതുകത്തിനുവേണ്ടി ഇവര്‍ പരസ്പരം വിളിച്ചു തുടങ്ങിയ പേരാണ് ഡ്രാക്കുള എന്നത്. അതിപ്പോൾ ഒരു ശീലമായിമാറി.

ഡ്രാക്കുള എന്ന പേരിലാണ് ഇവര്‍ അറിയപ്പെടുന്നത്. കഴിഞ്ഞ ദിവസം കോഴിക്കോട് നടത്തിയ സംഗമത്തിന്റെ പേരും ഡ്രാക്കുളാസ് മീറ്റ് 2K24 എന്ന് തന്നെയായിരുന്നു. എല്ലാ മൂന്നുമാസവും ഇവര്‍ രക്തദാനം ചെയ്യുന്നു. കഴിഞ്ഞ 7 വര്‍ഷമായി ഡ്രാക്കുള മീറ്റ് എന്ന പേരില്‍ ഇവര്‍ ഒത്തുചേരുന്നത് ജീവനാണ് രക്തം ജീവിതമാണ് രക്തം എന്ന ആശയത്തോടെയാണ്. രക്തദാനം ചെയ്യുന്ന സമയത്ത് ഉണ്ടാകുന്ന ബുദ്ധിമുട്ടുകളും പ്രതിസന്ധികളും അവയ്ക്കുള്ള പരിഹാരമാർഗങ്ങളും ഇവര്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യും.

വിലപ്പെട്ട മനുഷ്യ ജീവിന്റെ വില മനസ്സിലാക്കുന്നവരാണ് ഇവര്‍.രക്തം ആവശ്യമുള്ളവര്‍ ഏതു സമയത്ത് വിളിച്ചാലും പ്രതിഫലം പ്രതീക്ഷിക്കാതെ രക്തദാതാക്കളായി ഇവർ ഉണ്ടാകും.